CinemaGeneralLatest NewsMollywoodNEWS

തനിക്ക് ലഭിച്ച 12 ലക്ഷം രൂപയുടെ പകുതി സുധൻ ചേട്ടന് വീട്‌ നിർമ്മിക്കാൻ നൽകും

ഫോറൻസിക് സിനിമയുടെ സംവിധായകനായ അഖിൽ പോളാണ് ഇത് സംബന്ധിച്ചുള്ള വിശദീകരണം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

സുരേഷ് ഗോപി അവതരിപ്പിക്കുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായെത്തിയ ടൊവിനോ 12 ലക്ഷം രൂപ നേടിയെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം നിങ്ങൾക്കുമാകാം കോടീശ്വരൻ’ എന്ന ടിവി പരിപാടിയിൽ പങ്കെടുത്ത്‌ വിജയിച്ചശേഷം തനിക്ക് ലഭിച്ച 12 ലക്ഷം രൂപയിൽ പകുതി തുക ‘ഫോറൻസിക്‌’ എന്ന തന്‍റെ പുതിയ സിനിമയുടെ കലാസംവിധാന മേഖലയിൽ പ്രവർത്തിച്ച സുധൻ എന്നയാള്‍ക്ക് വീട്‌ നിർമ്മിക്കാനായി നൽകുമെന്ന് നടൻ ടൊവിനോ തോമസ്. ഫോറൻസിക് സിനിമയുടെ സംവിധായകനായ അഖിൽ പോളാണ് ഇത് സംബന്ധിച്ചുള്ള വിശദീകരണം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

സുരേഷ് ഗോപി അവതരിപ്പിക്കുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായെത്തിയ ടൊവിനോ 12 ലക്ഷം രൂപ നേടിയെടുത്തിയിരുന്നു. ഇക്കഴിഞ്ഞ പ്രളയകാലത്തും ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ സജീവമായിരുന്നു ടൊവിനോ. ഈ വർഷം താരത്തിന്‍റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിന് പുറമെ ആനുകാലിക വിഷയങ്ങളിലും അഭിപ്രായം പ്രകടിപ്പിക്കാറുണ്ട് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന താരം കൂടിയാണ് ടൊവിനോ.

shortlink

Related Articles

Post Your Comments


Back to top button