വീടിനുള്ളില്‍ ഇപ്പോൾ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുക സ്ഥിരമായിരിക്കുകയാണ്. മോഷ്ടാക്കളില്‍ നിന്നും മറ്റും പലപ്പോഴും ഇത്തരം ക്യാമറകള്‍ പലരുടെയും സ്വത്തും സമ്പത്തും രക്ഷിച്ചിട്ടുണ്ട്. മാത്രമല്ല പല കള്ളന്മാര് കുടുങ്ങാന്‍ കാരണമായതും ഈ സിസി ടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. എന്നാല്‍ ഇത്തരത്തില്‍ സ്വന്തം വീട്ടില്‍ സ്ഥാപിച്ചിരുന്ന ഒരു സിസി ടിവി ക്യാമറ മൂലം പണി കിട്ടിയിരിക്കുന്നത് വിയറ്റ്നാമിലെ പ്രശസ്ത ഗായിക ആയ് വാന്‍ മൈ ഹുവാങ്ങിനാണ്.
സിസി ടിവികളിലെ രംഗങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതോടെ ഗായികയുടെ നഗ്ന വീഡിയോകള്‍ അടക്കം പുറത്തായി. വസ്ത്രങ്ങള്‍ മാറുന്നത് മുതലുള്ള ദൈനം ദിന പ്രവര്‍ത്തനങ്ങളുടെ വീഡിയോ അടക്കമാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. സുരക്ഷയ്ക്കും ജീവനക്കാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുമാണ് ഗായിക കാമറ സ്ഥാപിച്ചത്.
പിജിടി എന്ന പേരിലുള്ള ഹാക്കറാണ് ദൃശ്യങ്ങള്‍ ചോര്‍ത്തിയത്. സംഭവത്തില്‍ ഏകദേശം 17 വയസ്സ് പ്രായമുള്ള ഹാക്കര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയെന്നും വിയറ്റ്നാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഹാക്കറായ കൗമാരക്കാരന് ഗായികയുടെ വീട്ടിലെ ക്യാമറ സിസ്റ്റത്തിലേക്ക് എങ്ങനെ കടക്കാന്‍ കഴിഞ്ഞുവെന്നതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്. ക്യാമറയിലെ ദൃശ്യങ്ങള്‍ തന്റെ സ്മാര്‍ട്ട്ഫോണുമായി ഗായിക ബന്ധിപ്പിച്ചിരുന്നു. ഇത് മൂലമാണോ ഹാക്കിങ് നടന്നതെന്നും സംശയമുണ്ട്.
ഗായിക പറയുന്നതനുസരിച്ച് അവരുടെ വീടിന് ചുറ്റും ക്യാമറകളുണ്ട്. എന്നാല്‍, ഇവരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനുമുള്ള ഹാക്കര്‍മാരുടെ നിന്ദ്യമായ പ്രവൃത്തിയാണിതെന്നാണ് പറയുന്നത്.
Post Your Comments