GeneralLatest NewsTV Shows

കല്യാണത്തലേന്ന് വിഷ്ണു വീട്ടില്‍ വന്നു! വീട്ടുകാര്‍ പോലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല; മീര അനില്‍

മെഹന്ദിയും ഹല്‍ദി ചടങ്ങുകളുമൊക്കെ കഴിഞ്ഞ് ഉറങ്ങാന്‍ തുടങ്ങുവായിരുന്നു. അതിനിടയിലാണ് വിഷ്ണു വിളിച്ചത്.

കോമഡിസ്റ്റാര്‍സ് അവതാരകയായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ മീര അനില്‍ വിവാഹിതയായി. വിഷ്ണു ആണ് വരന്‍. വിവാഹത്തലേന്ന് വീട്ടുകാർ അറിയാതെ തങ്ങൾ ഒപ്പിച്ച രഹസ്യത്തെക്കുറിച്ചും മീരയും വിഷ്ണുവും ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

”വിവാഹത്തിന്റെ തലേദിവസം രാത്രി തന്നെ വിഷ്ണുവും കുടുംബവും ട്രിവാൻഡ്രം എത്തി. ഞാൻ നാളെ വിഷ്ണുവിന്റെ ഭാര്യ ആകാൻ പോവുകയാണ് എന്താണ് ഇപ്പോൾ തോന്നുന്നത് എന്ന് ചോദിച്ചപ്പോൾ എനിക്ക് നിന്നെ ഒന്ന് കാണണം എന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. അതിനു എന്താ കാണാമല്ലോ എന്ന് ഞാൻ മറുപടിയും നൽകി.

എന്റെ അനുവാദം കിട്ടാൻ കാത്തിരുന്ന പോലെ ഒരു പത്തുമിനിറ്റ് ആയപ്പോഴേക്കും വീടിന്റെ മുൻപിൽ കാർ വന്നു നിൽക്കുകയും ചെയ്തു. വിഷ്ണു വളരെ ഹീറോയിക് ആയി ഇറങ്ങി വന്നു. ആ നിമിഷം ഒരിക്കലും മറക്കാൻ ആകില്ല. വീട്ടുകാര്‍ പോലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. മെഹന്ദിയും ഹല്‍ദി ചടങ്ങുകളുമൊക്കെ കഴിഞ്ഞ് ഉറങ്ങാന്‍ തുടങ്ങുവായിരുന്നു. അതിനിടയിലാണ് വിഷ്ണു വിളിച്ചത്. അന്ന് 12 മണിയായപ്പോള്‍ അന്യോന്യം കെട്ടിപ്പിടിച്ച് ഹാപ്പി മാരീഡ് ലൈഫ് ഞങ്ങള്‍ ആശംസിച്ചിരുന്നു. അതൊരു വല്ലാത്ത അനുഭവമായിരുന്നു” മീര പറയുന്നു.

”പെട്ടെന്ന് കാണാന്‍ തോന്നി അങ്ങനെ വന്ന് കണ്ടു. ആ കൂടിക്കാഴ്ചയ്ക്കിടയില്‍ ഞങ്ങള്‍ സെല്‍ഫി എടുത്തിരുന്നു. ” വിഷ്ണുവും പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button