CinemaLatest NewsMollywoodNEWS

നടി ശോഭനയെക്കുറിച്ച് തുറന്നു പറിഞ്ഞ് ഭാഗ്യലക്ഷമി

മലയാളികളുടെ പ്രിയ താരമാണ് ശോഭന താന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ഒരിക്കലും മറക്കാന്‍ കഴിയാത്ത രീതിയില്‍ പ്രേക്ഷക ഹൃദയങ്ങളില്‍ വരച്ചിട്ട താരമാണ് അവര്‍. നൃത്തച്ചുവടുക്കള്‍ കൊണ്ട് അവര്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ചു. മണിച്ചിത്രത്താഴിലെ ഗംഗയും നകുലനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കിടയിലാണ് താരത്തെക്കുറിച്ചും സൂരേഷ് ഗോപിയെക്കുറിച്ചും പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ശോഭന അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിനായി ശബ്ദം നല്‍കുന്നത് അവരാണ് ഡബ്ബിങ്ങിനെത്തിയപ്പോഴുണ്ടായ അനുഭവമാണ് ഭാഗ്യലക്ഷ്മി വിവരിക്കുന്നത്.

ഒരു നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’.സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. നാല്പതു വര്‍ഷത്തെ ഡബ്ബിങ് ജീവിതത്തില്‍ ഒരു സിനിമയ്ക്ക് ഡബ്ബിങ് ചെയ്യാന്‍ പോകുമ്പോള്‍ സംവിധായകര്‍ വിശദമായി കഥ പറഞ്ഞു തരുന്ന കീഴ് വഴക്കം അപൂര്‍വമാണ്..മൈക്കിന് മുമ്പില്‍ നില്‍ക്കുമ്പോള്‍ ചെറുതായി ഒന്ന് സന്ദര്‍ഭം പറഞ്ഞു തരും അത്ര തന്നെ.

പക്ഷേ ഈ സിനിമയ്ക്ക് ശോഭനയ്ക്ക് ഡബ്ബിങ് ചെയ്യാന്‍ ഞാന്‍ കൊച്ചിയില്‍ പോയപ്പോള്‍ കഥ കേള്‍ക്കാന്‍ ഞാന്‍ സ്റ്റുഡിയോയില്‍ ചെല്ലാം എന്ന് പറഞ്ഞു. പക്ഷേ സംവിധായകന്‍ അനൂപ് ഹോട്ടലില്‍ വന്നാണ് കഥ പറഞ്ഞു തന്നത്… അഭിനയിക്കുന്ന വ്യക്തിക്ക് പറഞ്ഞു കൊടുക്കുന്ന അതേ പോലെ സീന്‍ ബൈ സീന്‍ ആയി വളരെ വിശദമായിട്ട്..ഒരു കലാകാരനെ,കലാകാരിയെ ബഹുമാനിക്കുന്ന യുവ തലമുറയെ ഞാനും ബഹുമാനത്തോടെ നോക്കി..

കുറേ കാലത്തിനു ശേഷമാണ് ഉടനീളമുളള ഒരു നല്ല കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്. അതിന്റെ ഒരു സന്തോഷം എനിക്കുമുണ്ടായിരുന്നു.. സത്യേട്ടനെ പോലെ തന്നെ അനൂപും.. നന്നായി ഡബ്ബ് ചെയ്താല്‍ അസ്സലായി അടിപൊളി എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് വല്ലാത്ത ഉത്സാഹം തരുന്നുണ്ടായിരുന്നു..ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും..സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമ…നമ്മള്‍ അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകും..നല്ലൊരു സിനിമ..എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.

ദുല്‍ഖര്‍ സല്‍മാനെയും കല്യാണി പ്രിയദര്‍ശനെയും മുഖ്യ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന്റെ അവസാനവട്ട പണികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ശോഭനയും സുരേഷ് ഗോപിയുമാണ് മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.താരജോഡികള്‍ വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

shortlink

Related Articles

Post Your Comments


Back to top button