CinemaGeneralLatest NewsMollywoodNEWS

രാജീവ് പിള്ള നിശാന്ത് സാഗർ ഇവരൊക്കെ പരസ്പരം ആ വിഷമം തുറന്നു പറയുന്നത് കേട്ടിട്ടുണ്ട് : ഉണ്ണി മുകുന്ദന്‍ പറയുന്നു

പക്ഷേ വിശ്വലി ഒരു ഫിറ്റ്നസ്സ് ആക്ടർ എന്ന രീതിയിൽ തോന്നിപ്പിച്ചിട്ടുള്ളത് ജയൻ മാത്രമായിരുന്നു

തന്നിലെ ശരീരം കാത്ത് സൂക്ഷിക്കുന്ന നടന്മാരെ നല്ല അഭിനേതക്കളായി കാണുന്നില്ലെന്ന് തുറന്നു പറയുകയാണ് ഉണ്ണി മുകുന്ദൻ. ഫിറ്റ്നസ്സിൽ കാര്യമായി ശ്രദ്ധ ചെലുത്തുന്ന രാജീവ് പിള്ള നിശാന്ത് സാഗർ തുടങ്ങിയവർ പരസ്പരം വിഷമം തുറന്നു  പറയുന്നത് താൻ നേരിട്ട് കേട്ടിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ പറയുന്നു .

‘മലയാള സിനിമയുടെ ഒരു ഹിസ്റ്ററി നോക്കുകയാണെങ്കിൽ അത്യാവശ്യം ഹൈറ്റും വെയിറ്റുമുള്ള ഒരാൾ ഗുണ്ടയായിരിക്കും, അല്ലങ്കിൽ ഒരു മണ്ടൻ കഥാപാത്രമോ മറ്റോ ആയിരിക്കും. ഒരിക്കലും അയാൾ നായകനായിരിക്കില്ല. അങ്ങനെ ആകെ കണ്ടിട്ടുള്ളത് ജയൻ എന്ന താരത്തെയാണ്. ആക്ഷൻ ഹീറോസ് ഒരു പാട് ഉണ്ടായിട്ടുണ്ട്, പക്ഷേ വിശ്വലി ഒരു ഫിറ്റ്നസ്സ് ആക്ടർ എന്ന രീതിയിൽ തോന്നിപ്പിച്ചിട്ടുള്ളത് ജയൻ മാത്രമായിരുന്നു. ഇപ്പോഴുള്ള എല്ലാവരും ടൈപ്പ് കാസ്റ്റ് ആണ് .അബു സലിം ചേട്ടനെയൊക്കെ പോലെയുള്ളവരെ അങ്ങനെയാണ് മലയാള സിനിമയിൽ യൂസ് ചെയ്യുന്നത്. എന്റെ സുഹൃത്തുക്കളായ രാജീവ് പിള്ളയും, നിശാന്ത് സാഗറുമൊക്കെ സങ്കടം പറയുന്നത് ഞാൻ കേട്ടിടുണ്ട്. ‘ഡാ കുറച്ച് മസിലുള്ളതിന്റെ പേരിൽ നമുക്ക് നല്ല കഥാപാത്രങ്ങൾ കിട്ടുന്നില്ലല്ലോ’ എന്നൊക്കെ .ശരീരം നോക്കി അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നത് വളരെ ഇൻസെൻസിറ്റീവ് ആണ്’ .ഒരു ഒൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ഉണ്ണി മുകുന്ദൻ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button