KollywoodLatest NewsNEWS

സ്റ്റൈൽ മന്നന്റെ തീ പാറുന്ന പ്രകടനവുമായി ദര്‍ബാര്‍ കുതിക്കുന്നു; ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജനികാന്ത് – എ ആർ മുരുഗദോസ് കൂട്ടുക്കെട്ടിൽ പിറന്ന ചിത്രമാണ് ദര്‍ബാര്‍. ഷോ മാൻ സംവിധായകൻ എ ആര്‍ മുരുഗദോസ് സ്റ്റൈൽ മന്നൻ രജനികാന്തിനെ നായകനാക്കി സംവിധാനം നിർവഹിക്കുന്ന കന്നി ചിത്രമാണ് ദര്‍ബാര്‍.

ഇന്ത്യയില്‍ മാത്രം ആദ്യ ദിനം 36 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോഴും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. നയൻതാരയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിലെ നായിക.

ALSO READ: മലയാളത്തിന്റെ യഥാര്‍ത്ഥ ലേഡി സൂപ്പര്‍ സ്റ്റാറുകളെ സമ്മാനിക്കാനായതും ഇദ്ദേഹത്തിന്!!!

തമിഴ്‍നാട്ടില്‍ 18.30 കോടി രൂപ ചിത്രം സ്വന്തമാക്കി. ചിത്രം യുഎസില്‍ സ്വന്തമാക്കിയത് ആറ് കോടിയാണ്. ഓസ്‍ട്രേലിയയില്‍ ഒരു കോടി രൂപയാണ്. ചിത്രത്തിനായി ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം പാടിയ ചുമ്മ കിഴി എന്ന ഗാനം വൻ ഹിറ്റായിരുന്നു. സന്തോഷ് ശിവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. അനിരുദ്ധ് രവിചന്ദെറാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.

shortlink

Related Articles

Post Your Comments


Back to top button