CinemaGeneralLatest NewsMollywoodNEWS

‘അയ്യേ’ ; പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച ബോളിവുഡ് നടൻ അനുപം ഖേറിനെതിരെ നടി പാർവ്വതി തിരുവോത്ത്

സർക്കാരിന്റെ വിശ്വാസ്തയെ കളങ്കപ്പെടുത്താൻ ഒരു വിഭാഗം ആളുകൾ ശ്രമിക്കുകയാണെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്തുകയാണ് ഇതെന്നും അനുപം ഖേർ പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തിയ ബോളിവുഡ് നടൻ അനുപം ഖേറിന്റെ വീഡിയോ കണ്ട് മൂക്കത്ത് വിരൽ വച്ച് നടി പാർവ്വതി തിരുവോത്ത്. ‘അയ്യേ’ എന്നാണ് ഈ വീഡിയോയ്ക്ക് പാർവ്വതിയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പങ്കുവച്ചുകൊണ്ടാണ് പാർവ്വതി പ്രതികരിച്ചത്.

ചില ആളുകൾ രാജ്യത്തിന്റെ സമഗ്രതയെ തകർക്കാൻ ശ്രമിക്കുമ്പോൾ, ഇത് സംഭവിക്കാൻ അനുവദിക്കാതിരിക്കുക എന്നത് നമ്മുടെ കടമയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അത്തരം ഘടകങ്ങൾ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു. ഇവരാണ് ഏറ്റവും അസഹിഷ്ണുത കാണിക്കുന്നത് എന്നും സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നത് എന്നുമെല്ലാമായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.

 

 

View this post on Instagram

 

जब देश के कुछ लोग देश की अखंडता को भंग करने कोशिश करें तो ये हमारा फ़र्ज़ बनता है कि हम ऐसा ना होने दें। पिछले कुछ दिनो से ऐसा ही माहोल बनाने की कोशिश की जा रही है ऐसे तत्वों द्वारा। ये वो लोग है जो सबसे ज़्यादा intolerant है। इसलिए हमें संयम, दृढ़ता और एक साथ होकर ऐसे लोगों को बताना है कि भारत हमारा देश है, हमारा अस्तित्व है और हमारी ताक़त है। हम इसे बिखरने नहीं देंगे। जय हिंद!! ?????

A post shared by Anupam Kher (@anupampkher) on

സർക്കാരിന്റെ വിശ്വാസ്തയെ കളങ്കപ്പെടുത്താൻ ഒരു വിഭാഗം ആളുകൾ ശ്രമിക്കുകയാണെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്തുകയാണ് ഇതെന്നും അനുപം ഖേർ പറഞ്ഞിരുന്നു. ഖേറിന്റെ ഭാര്യ കിറോൺ ഖേർ ചണ്ഡിഗഡിൽ നിന്നുള്ള നിലവിലെ ലോക്സഭാ എംപിയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാർവ്വതിയും രംഗത്തെത്തിയിരുന്നു. മുംബൈയിൽ നടന്ന പ്രതിഷേധത്തിലും പാർവ്വതി പങ്കെടുത്തിരുന്നു. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ സിനിമാ പ്രവര്‍ത്തകര്‍ പൗരത്വ നിയമത്തിനെതിരായി പ്രതിഷേധിച്ചിരുന്നു. ഈ പരിപാടിയിലാണ് പാര്‍വതിയും പങ്കെടുത്തത്

shortlink

Related Articles

Post Your Comments


Back to top button