CinemaLatest NewsMollywoodNEWS

മഞ്ജുവിനെ ചേര്‍ത്ത് നിര്‍ത്തി ധനുഷ് കൈകൊടുത്ത് ബോളിവുഡ് താരം രണ്‍വീര്‍

ഹൃദയം കവരുന്ന വീഡിയോ

 

 

മലയാളത്തിന്റെ പ്രിയതാരമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം മഞ്ജു വാര്യര്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച വീഡിയോ കാണുന്നവരുടെ ഹൃദയം കവരുന്നതായിരുന്നു. കുറച്ച് പഴയ ഒരു അവാര്‍ഡ് പരിപാടിയുടെ വീഡിയോ ആണ് താരം പങ്കുവച്ചത്. ഏഷ്യാ വിഷന്റെ അവാര്‍ഡും വാങ്ങി ഇറങ്ങി വരുന്ന മഞ്ജു ടൊവിനോയെ കണ്ട് സംസാരിച്ച് നേരെ ധനുഷിന്റേയും രണ്‍വീര്‍ സിങിന്റേയും അടുത്തേക്ക് നടന്നു വരുന്നത ്ഇതില്‍ കാണാം.

ധനുഷ് മഞ്ജുവിനെ കുറിച്ച് വാ തോരാതെ രണ്‍വീറിനോട് പറയുന്നു. രണ്‍വീര്‍ മഞ്ജുവിന് കൈ കൊടുക്കുന്നു. ധനുഷ് മഞജുവിനെ ചേര്‍ത്ത് നിര്‍ത്തുന്നു. മൂവരും സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ത്രോബാക്ക് വീഡിയോ എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വീഡിയോ പങ്കുവച്ചിരിക്കുന്നത്.മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം ‘അസുരനി’ല്‍ മഞ്ജുവിന്റെ നായകനായി എത്തിയത് ധനുഷായിരുന്നു. മലയാളേതര ഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പായ ‘അസുരന്‍’ സംവിധാനം ചെയ്തത് വെട്രിമാരനും.

തമിഴകത്തിന്റെ സൂപ്പര്‍ താരമാണ് ധനുഷ് താരത്തെക്കുറിച്ച് മഞ്ജുവാര്യര്‍ അടുത്തിടെ പറഞ്ഞിരുന്നുധനുഷ് എന്ന നടന്റെ വലിയൊരു ആരാധികയാണ് താനെന്നാണ് മഞ്ജു പറിഞ്ഞത്. ‘അസുരന്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍. ‘ധനുഷ് മുന്‍പു തന്നെ നല്ലൊരു സുഹൃത്തായിരുന്നു, ഇപ്പോള്‍ എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനുമാണ്. ഞാന്‍ ധനുഷിന്റെ ഒരു വലിയ ഫാനാണ്,’ എന്നാണ് മഞ്ജു പറഞ്ഞത്.

തമിഴകത്തിന്റെ സൂപ്പര്‍ താരവും മലയാളത്തിന്റെ സൂപ്പര്‍ താരത്തിന്റെയും ഏറ്റവും പുതിയ ചിത്രംഅസുരന്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു. മഞ്ജുവിന്റേയും വളരെ ശക്തമായൊരു കഥാപാത്രമായിരുന്നു ചിത്രത്തിലേത് .’അസുരനി’ല്‍ ധനുഷിന്റെ ഭാര്യാവേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തിയമ്മ. പച്ചയെമ്മ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സ്വതന്ത്രാവിഷ്‌കാരമാണ് ‘അസുരന്‍’. .ചിത്രം തമിഴകം ഏറ്റെടുക്കുകയും ചെയ്തു.വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button