CinemaLatest NewsMollywoodNEWS

ഷൂട്ടിംഗിനായി ഭീമാകാരന്‍ ഭൂഗര്‍ഭ തടവറ ഒരുങ്ങി ; ബാഹുബലിക്ക് പിന്നാലെ അതിരപ്പള്ളി ഹോളിവുഡിലേക്ക്.

 

അതിരപ്പള്ളിയുടെ സൗന്ദര്യം ഇനി ഹോളിവുഡിലേക്കും ഷൂട്ടിംഗിനായി ഭീമാകാരന്‍ ഭൂഗര്‍ഭ തടവറ ഒരുങ്ങിയിരിക്കുന്നത്. പ്രമുഖ സംവിധാകന്‍ റോജര്‍ എല്ലീസിന്റെ ഹോളിവുഡ് ആക്ഷന്‍ ചിത്രം ഫ്രേസറുടെ ‘എസ്‌കേപ് ഫ്രം ബ്ലാക് വാട്ടര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം ഭൂഗര്‍ഭ തടവറ ഒരുക്കിയിരിക്കുന്നത്. പത്ത് അറകളുള്ള തടവറ നിര്‍മിക്കാന്‍ 38 ലക്ഷത്തോളം രൂപയാണ് ചെലവായത്. പയ്യന്നൂര്‍ സ്വദേശി അഖില്‍ രാജ് ചിറയിലാണ് കരിങ്കല്ലില്‍ കെട്ടിപ്പൊക്കിയ തടവറയുടെ ശില്‍പി. 20 ദിവസംകൊണ്ടാണ് അഖില്‍ ഭൂഗര്‍ഭ തടവറയുടെ പണി പൂര്‍ത്തിയാക്കിയത്. വിക്രം നായകനാകുന്ന മഹാവീര്‍ കര്‍ണന്‍ പ്രൊജക്ടിന്റെ പ്രമോ ചിത്രീകരിക്കാനായി 22 അടിയുള്ള രഥം രൂപകത്പന ചെയ്തതും ഈ 29കാരനാണ്.

ബാഹുബലിക്ക് ശേഷം ഹോളിവുഡിലും തരംഗമാക്കാന്‍ പോക്കുകയാണ് അതിരപ്പളിയുടെ ദൃശ്യവിസ്മയം.ഇന്ത്യയിലെ ജയിലില്‍ അകപ്പെടുന്ന അമേരിക്കക്കാരന്റെ രക്ഷപ്പെടാനുള്ള ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹോളിവുഡിലെ മുന്‍നിര താരം പോള്‍ സിദ്ദു നായകനാകുന്ന ചിത്രത്തിലെ നായിക വിക്ടോറിയ ബര്‍ണാഡാണ്. അതിരപ്പിള്ളിയില്‍ 15 ദിവസത്തെ ഷൂട്ടാണ് ചിത്രത്തിനുള്ളത്. കണ്ണൂര്‍, എറണാകുളം, ബംഗ്ലൂര്‍ എന്നിവിടങ്ങളിലും അമേരിക്കയിലുമായി ബാക്കി ചിത്രീകരണം പൂര്‍ത്തിയാക്കും. അതിരപ്പളിയില്‍ ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമലോകവും ആരാധകരും.

shortlink

Related Articles

Post Your Comments


Back to top button