CinemaGeneralLatest NewsMollywoodNEWS

“ലാലേട്ടന്റെ പാട്ടിന് കൂവല്ലേ ഡാ,​ ; ആദ്യ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സിജു വിൽസൻ

സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ആ കാരക്ടറിന് എന്തെങ്കിലും ഒരു പ്രത്യേകത വേണമെന്ന് ആഗ്രഹമുണ്ട്

വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ് എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലെത്തിയ നായകനാണ് സിജു വിൽസൻ. പിന്നീട് നേരം, പ്രേമം എന്നീ അൽഫോൻസ് സിനിമകളിലൂടെ സിജു പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടി. സിജു നായകനായി എത്തിയ ഹാപ്പി വെഡ്ഡിംഗും സൂപ്പർഹിറ്റായിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് സിജു. കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് സിജു ഈ കാര്യത്തെ കുറിച്ച് പറയുന്നത്.

സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ആ കാരക്ടറിന് എന്തെങ്കിലും ഒരു പ്രത്യേകത വേണമെന്ന് ആഗ്രഹമുണ്ട്. എനിക്ക് ആദ്യം സിനിമയിൽ അഭിനയിക്കുമ്പോൾ വല്യ സ്ക്രീനിൽ ഫേസ് ഒന്ന് കണ്ടാൽ മതി എന്നായിരുന്നു. അതുപോലെ തന്നെ മലർവാടിയിൽ അങ്ങനെ സംഭവിച്ചു. എക്സ്ട്ര രണ്ട് ഡയലോഗും കിട്ടി. അത് ലാലേട്ടനെ കുറിച്ചായിരുന്നു. ലാലേട്ടന്റെ പാട്ടിന് കൂവെല്ലാഡാ എന്നും പറഞ്ഞായിരുന്നു. അത് കഴിഞ്ഞ ഓരോ സിനിമ കഴിയുമ്പോഴും നമ്മളെ ആഗ്രഹങ്ങൾ പതിയെ പതിയെ മാറിക്കൊണ്ടിരിക്കും.നമ്മൾ കുറച്ചും കൂടി സീരിയസ് ആയിട്ട് അപ്രോച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. നമുക്ക് ഓരോ കഥാപാത്രങ്ങളും ഇങ്ങനെ ആയിരിക്കണം നേരത്തെ ചെയ്തപോലത്തെ കതാപാത്രമായിട്ട് നമുക്ക് ഫീൽ ചെയ്യരുത്. അല്ലെങ്കിൽ അതിന്റെ ഷെയ്ഡ് ഉണ്ടെങ്കിലും നമ്മൾ അത് വേറൊരു കഥാപാത്രമായിട്ട് ചെയ്യാൻ പറ്റുമോയെന്ന് ട്രെെ ചെയ്യാനായിട്ട് ആലോചിക്കും സിജു വിൽസൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button