CinemaLatest NewsMollywoodNEWS

ദുല്‍ഖര്‍ സല്‍മാന്റെ തെറ്റ് കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ ;ഈ ‘പ്രൊഡ്യൂസര്‍’ ഇങ്ങനല്ല,

‘മലയാളത്തിന്റെ പ്രിയതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിന് പുറമെയും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. മലയാളത്തിന് പുറമെ ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. അഭിനയ മികവിന് അപ്പുറം സംവിധായക പട്ടവും തനിക്ക് ചേരുമെന്ന് ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘വരനെ ആവിശ്യമുണ്ട്’. ആദ്യമായി പ്രൊഡ്യൂസര്‍ ആകുന്നതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റ് താരം തന്നെ പുറത്തുവിട്ടിരുന്നു. ‘ഐ ആം എ പ്രൊഡ്യൂസര്‍’ എന്ന ഹാഷ് ടാഗോടെയാണ് ദുല്‍ഖര്‍ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍ ഈ ‘പ്രൊഡ്യൂസര്‍’ ഇങ്ങനല്ലെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ. ദുല്‍ഖറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ അക്ഷരതെറ്റാണ് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിരിക്കുന്നത്. ‘I AM A Producer’ എന്നതിന് പകരം I AM A Perducer’ എന്നാണ് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ വേഫെയര്‍ ഫിലിംസാണ് നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍, സുരേഷ് ഗോപി, ശോഭന എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. അനൂപ് തന്നെ തിരക്കഥ എഴുതുന്ന ചിത്രം ഹ്യൂമറിന് പ്രധാന്യം നല്‍കുന്ന കുടുംബ ചിത്രമായിരിക്കും.

shortlink

Related Articles

Post Your Comments


Back to top button