BollywoodCinemaGeneralLatest NewsNEWS

ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച എയര്‍വാക്കിങ് ; ടിക് ടോക്ക് താരത്തെ തേടി ഹൃത്വിക് റോഷന്‍

മെെക്കിള്‍ ജാക്സണ്‍ സ്റ്റെെലില്‍ വസ്ത്രമണിഞ്ഞ്, പോപ്പ് ഇതിഹാസം ഹിറ്റാക്കി മാറ്റിയ ചുവടുകളുമായി തകര്‍ത്താടുകയാണ് യുവാവ് വീഡിയോയില്‍

ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ സിനിമയിൽ അരങ്ങേറിയിട്ട് 20 വര്‍ഷം തികഞ്ഞിരിക്കുകയാണ്.   ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ഡാന്‍സര്‍മാരിലൊരാളാണ് ഹൃത്വിക്. ആദ്യ ചിത്രമായ കഹോ ന പ്യാര്‍ ഹേ മുതല്‍ അവസാനം പുറത്തിറങ്ങിയ വാര്‍ വരെയുള്ളചിത്രങ്ങളില്‍ ആ നൃത്തച്ചുവടുകള്‍ കണ്ട് പ്രേക്ഷകർ അത്ഭുതപ്പെട്ടിരിക്കുകയാണ്. ഇപ്പോഴിതാ സാക്ഷാല്‍ ഹൃത്വിക്കിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ഡാന്‍സര്‍.

2020 ലെ തന്‍റെ ആദ്യ ട്വീറ്റില്‍ ഹൃത്വിക് ഒരാളെ പറ്റിയാണ് ചോദിക്കുന്നത്. മനോഹരമായ ഡാന്‍സ് ചെയ്യുന്ന ഒരു യുവാവിന്‍റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച എയര്‍വാക്കിങ് ആണ് ഇതെന്നും ഈ മനുഷ്യന്‍ ആരാണെന്നും ഹൃത്വിക് ചോദിക്കുന്നു.

 

ഷാഷ് എന്നയാളുടെ ട്വീറ്റാണ് ഹൃത്വിക് റി ട്വീറ്റ് ചെയ്തിരിക്കുന്നത്. മെെക്കിള്‍ ജാക്സണ്‍ സ്റ്റെെലില്‍ വസ്ത്രമണിഞ്ഞ്, പോപ്പ് ഇതിഹാസം ഹിറ്റാക്കി മാറ്റിയ ചുവടുകളുമായി തകര്‍ത്താടുകയാണ് യുവാവ് വീഡിയോയില്‍. മുക്കാബ മുക്കാല, തുംസെ മില്‍ക്കെ, തുടങ്ങിയ പാട്ടുകള്‍ക്കൊത്താണ് നൃത്തം. വീടിന്‍റെ ടെറസിലാണ് നൃത്തം നടക്കുന്നത്. ഹൃത്വിക്കിന്‍റെ ട്വീറ്റ് വെെറലായതോടെ വീഡിയോയിലെ ആളെ പരിചചയപ്പെടുത്തി നിരവധി പേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.

ബാബ ജാക്സന്‍ എന്ന പേരില്‍ അറിയപ്പെടുന്ന യുവരാജ് സിങ് എന്ന യുവാവാണ് വീഡിയോയില്‍ ഉള്ളതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. യുവരാജിന്‍റെ മറ്റ് ഡാന്‍സ് വീഡിയോകളും ചിലര്‍ പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button