BollywoodGeneralLatest NewsNEWS

ഡ്രൈവറുടെ നില തെറ്റി അയാൾ അലറാൻ തുടങ്ങി ; ഊബര്‍ യാത്രാ അനുഭവം പങ്കു വച്ച് ബോളിവുഡ് നടി സോനം കപൂര്‍

ലണ്ടന്‍ നഗരത്തില്‍ ഊബര്‍ കാറില്‍ യാത്ര ചെയ്തപ്പോള്‍ നേരിട്ട  അനുഭവത്തെ കുറിച്ചാണ് താരം പറയുന്നത്

ബോളിവുഡിലെ മുൻ നിര നായികമാരിലൊരലാണ് സോനം കപൂര്‍. ഇപ്പോഴിതാ താരം നേരിട്ട ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ്. ലണ്ടന്‍ നഗരത്തില്‍ ഊബര്‍ കാറില്‍ യാത്ര ചെയ്തപ്പോള്‍ നേരിട്ട  അനുഭവത്തെ കുറിച്ചാണ് താരം പറയുന്നത്.

 

“സുഹൃത്തുക്കളേ, ഊബര്‍ ലണ്ടനില്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായ ഭീതിതമായ ഒരു അനുഭവം ഉണ്ടായി. ദയവായി കെയര്‍ഫുള്‍ ആകൂ. ലോക്കല്‍, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അല്ലെങ്കില്‍ കാറുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലതും സുരക്ഷിതമായതും. ഞാന്‍ ആകെ ഉലഞ്ഞിരിക്കുകയാണ്,’ സോനം കപൂര്‍ ട്വിറ്ററില്‍ കുറിച്ചു”

തുടര്‍ന്ന് ഇതിന്റെ വിവരങ്ങള്‍ ആരാഞ്ഞ ഒരു ട്വിറ്റര്‍ ഉപഭോക്താവിനോട് സോനം ഇങ്ങനെ വിശദീകരിച്ചു.

“ഡ്രൈവര്‍ക്ക് നിലതെറ്റിയിരിക്കുകയായിരുന്നു, എന്നോട് അലറുകയും, ഉച്ചത്തില്‍ സംസാരിക്കുകയും ആയിരുന്നു അയാള്‍. ഒടുവില്‍ ഞാന്‍ വിറച്ചു പോയി സോനം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button