CinemaLatest NewsMollywoodNEWS

ലച്ചുവായ ജൂഹിക്ക് പകരം മറ്റൊരാളോ.?; ഉപ്പും മുളകില്‍ നിന്നും ലച്ചു പിന്മാറിയത്

ലച്ചുവില്ലാത്ത ഉപ്പും മുളകും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും

 

മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും നിരവധി ആളുകളാണ് പരിപാടിയുടെ ആരാധന നിരയില്‍ ഉള്ളത്. മലയാള സീരിയല്‍ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷ പൂര്‍വ്വമായിട്ടാണ് ഈ എപ്പിസോഡില്‍ ലച്ചുവിന്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയല്‍ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് വേണ്ടി ഒരുക്കിയത്.ഇതിന് വേണ്ടി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവാക്കിയത്.

ഉപ്പും മുളകും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആണെങ്കിലും അത്രത്തോളം തന്നെ വിവാദങ്ങള്‍ക്കും ഈ പരമ്പര സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിഷ സാരംഗ് മുതല്‍, പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത നടിയുടെ വീഡിയോ ലീക്ക് ആയത് ഉള്‍പ്പെട്ട വിവാദങ്ങള്‍ ഏറെയാണ്. വിവാഹവുമായി ബന്ധപെട്ട് യുവതാരം ഷെയ്ന്‍ നിഗം വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നു എന്നാല്‍ ലച്ചുവിനെ വിവാഹം കഴിക്കുന്നത്.നായികാ നായകന്‍ ഫെയിം ഡെയിന്‍ ഡേവിസനാണ്. സിദ്ദുവായാണ് താരം രംഗ പ്രവേശം ചെയ്യുന്നത്. ഇരുവരും ഒരുമിച്ചുള്ള രണ്ടു എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു എന്നാല്‍ ലച്ചുവിന്റെ വിവാഹം ആഘോഷിച്ചപ്പോള്‍ തന്നെ പ്രേക്ഷകര്‍ നടിയുടെ പിന്മാറ്റത്തെ കുറിച്ചും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതുമാത്രമല്ല സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന നടിയുടെ നിശബ്ദതയും പ്രേക്ഷകരുടെ സംശയത്തിന് വര്‍ദ്ധിപ്പിച്ചു.

അതേസമയം ലച്ചുവായി എത്തുന്ന ജൂഹി റുസ്തഗി പിന്മാറിയത് പോലെയാണെന്നും താരത്തിനെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അടുത്തവൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ഒരു പക്ഷേ ഈ ഗോസിപ്പുകള്‍ ശരിയാവുകയും ലച്ചു മടങ്ങി വരാതിരിക്കുകയും ചെയ്താല്‍ ലച്ചുവില്ലാത്ത ഉപ്പും മുളകും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും അറിയില്ല. ലച്ചുവായി ജൂഹിക്ക് പകരം മറ്റാരെയും പ്രേക്ഷകര്‍ പെട്ടെന്ന് അംഗീകരിക്കുകയുമില്ല എന്നുറപ്പാണ്. ഗോസിപ്പുകള്‍ ശരിയാവാതിരിക്കാന്‍ ഏറ്റവും ആഗ്രഹിക്കുന്നത് സീരിയിലിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകരും

shortlink

Related Articles

Post Your Comments


Back to top button