BollywoodCinemaGeneralLatest NewsNEWS

ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ പൊട്ടി ചിരിപ്പിച്ച് ഷാരൂഖ് ഖാന്‍ ; വീഡിയോ കാണാം

ബാക്ക്സ്റ്റേജില്‍ ഷാരുഖിനോട് ഞാന്‍ സംസാരിച്ചിരുന്നു. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളവരില്‍വെച്ച് ഏറ്റവും വിനയമുള്ള വ്യക്തിയാണ് ഇദ്ദേഹം”

അഭിനയത്തില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. താരത്തിന്റെതായി പുറത്തിറങ്ങിയ സിനിമകള്‍ ബോക്‌സോഫീസില്‍ വിജയിക്കാത്തതിനെ തുടര്‍ന്നാണ് ഷാരൂഖ് സിനിമയില്‍ നിന്നു ബ്രേക്ക് എടുത്തിരിക്കുന്നത്. പലരും പരാജയങ്ങളെക്കുറിച്ച് മറക്കാന്‍ ശ്രമിക്കുമ്പോള്‍ ഷാരൂഖ് ഒരു മടിയുമില്ലാതെയാണ് ഇതേക്കുറിച്ച് സംസാരിക്കുന്നത്.

 

ഒരു പരിപാടിക്കിടെ ആമസോണ്‍ മേധാവി ജെഫ് ബെസോസിനോട് ഷാരൂഖ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പൊൾ വൈറലാകുന്നത്. ”ബാക്ക്സ്റ്റേജില്‍ ഷാരുഖിനോട് ഞാന്‍ സംസാരിച്ചിരുന്നു. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളവരില്‍വെച്ച് ഏറ്റവും വിനയമുള്ള വ്യക്തിയാണ് ഇദ്ദേഹം” എന്ന് ജെഫ് പറഞ്ഞു. ഇതിന് മറുപടിയായാണ് ”എന്റെ അവസാന ചിത്രങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല, അതുകൊണ്ടു മാത്രമാണത്”’ എന്ന് ഷാരൂഖ് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button