CinemaHollywoodLatest NewsNEWS

സൂപ്പര്‍താരം വിജയുടെ അടുത്ത ചിത്രം ഒരുക്കുന്നത് പാണ്ടിരാജ് ;സൂചനയുമായി തമിഴകം

 

തമിഴിന് പുറമെയും നിരവധി ആരാധരുള്ള സൂപ്പര്‍ താരം വിജയെ നായകനായി എത്താന്‍ പോകുന്ന ചിത്രത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്.സൂപ്പര്‍ ബ്ലോക്ക് ബസ്റ്ററുകള്‍ അടുപ്പിച്ച് ലഭിച്ചതോടെ തമിഴകത്തെ ഏറ്റവും താരപ്പകിട്ടുള്ള നടനായി മാറിയ വിജയ് ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിനു ശേഷം ചെയ്യുന്ന ചിത്രത്തെ കുറിച്ച് ചില ഉറച്ച സൂചനകള്‍ തമിഴ് സിനിമാലോകത്ത് നിന്ന് എത്തിയിരിക്കുകയാണ്. കാര്‍ത്തി നായകനായ കടൈക്കുട്ടി സിങ്കം, ശിവ കാര്‍ത്തികേയന്‍ നായകനായ നമ്മ വീട്ടു പിള്ളൈ എന്നീ ചിത്രങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം ഹിറ്റുകള്‍ സ്വന്തമാക്കിയ പാണ്ടിരാജ് ‘ ദളപതി 65’ എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രം സംവിധാനം ചെയ്യാനുള്ള സാധ്യതകളാണ് തെളിയുന്നത്.ചിത്രത്തിന്റെ നിര്‍മ്മാണം സണ്‍ പിക്ചേര്‍സ് ആണ്

സണ്‍ പിക്ചേര്‍സാണ് അഡ്വാന്‍സ് നല്‍കി വിജയുടെ അടുത്ത ചിത്രം സ്വന്തമാക്കിയത് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 100 കോടി രൂപയാണ് സണ്‍ പിക്ചേര്‍സ് ചിത്രത്തിനായി വിജയിന് നല്‍കുന്നതെന്നും ഇതില്‍ 50 കോടി നല്‍കിക്കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്തായാലും മാസ്റ്റര്‍ പൂര്‍ത്തിയാക്കുന്നതിനു പിന്നാലെ ദളപതി 65 സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button