GeneralLatest NewsMollywoodNEWS

എന്റയെ ചിരിയുടെയും സന്തോഷത്തിന്റെയും കാരണം നീയാണ് ; പ്രണയസുന്ദര നിമിഷങ്ങൾ പങ്കുവെച്ച് റെബേക്ക

സ്‌ക്രീനിൽ പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ നിറയ്ക്കുന്ന കാവ്യയായി എത്തുന്ന റെബേക്ക സോഷ്യൽ മീഡിയയിലും സജീവമാണ്.

പ്രേക്ഷക പ്രീതിയേറെ ആർജ്ജിച്ച പരമ്പരയാണ് കസ്തൂരിമാൻ. നിരവധി കഥാസന്ദർഭങ്ങളിലൂടെയാണ് പരമ്പര കടന്നു പോകുന്നത് . 2017 സംപ്രേക്ഷണം ആരംഭിച്ച പരമ്പര റേറ്റിംഗ് നിരക്കിലും ഒന്നമതാണ്.  സിനിമയിൽ നിന്നും സീരിയലിലേക്ക് ചേക്കേറിയ മുതിർന്ന താരങ്ങളും പരമ്പരയിൽ പങ്കെടുക്കുന്നുണ്ട്. സീരിയലിലെ പ്രധാന ആകർഷണം നായികയും നായകനുമായി എത്തുന്ന റെബേക്കയും ശ്രീ റാം രാമചന്ദ്രനും ആണ്. ജീവ- കാവ്യ താര ജോഡികളുടെ കെമിസ്ട്രി തന്നെയാണ് ഈ സീരിയലിന്റെ വിജയവും.

സ്‌ക്രീനിൽ പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ നിറയ്ക്കുന്ന കാവ്യയായി എത്തുന്ന റെബേക്ക സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ താരത്തിന്റെ പ്രിയതമനും ഒത്തുള്ള പ്രണയസുന്ദര നിമിഷങ്ങളാണ് താരം ആരാധകർക്കായി പങ്കിട്ടിരിക്കുന്നത്.

നിന്നോടൊപ്പമുള്ള നിമിഷങ്ങൾ വളരെയധികം സന്തോഷം നൽകുന്നതാണ്. നീ എന്റെ ഒപ്പമുള്ളതാണ് എന്റെ ചിരിയുടെയും സന്തോഷത്തിന്റെയും കാരണം ശ്രീജിത്ത് വിജയൻ ആണെന്നാണ് താരം പറയുന്നത്. കഴിഞ്ഞദിവസമായിരുന്നു ശ്രീജിത്തിന്റെ ജന്മദിനം. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് മുൻപ് തന്നെ റെബേക്ക വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button