CinemaGeneralLatest NewsMollywoodNEWS

അരിസ്‌റ്റോ സുരേഷിനെ കുറിച്ച് സുഹൃത്തുക്കൾ പറയുന്നതിങ്ങനെ, നിങ്ങൾ ഇങ്ങനെയുള്ള ഒരാളാണെന്ന് പ്രതീക്ഷിച്ചില്ലെന്ന് എലീന പടിക്കൽ

പണ്ടത്തെ സുരേഷും ഇപ്പോഴത്തെ സുരേഷും തമ്മിൽ വലിയ മാറ്റങ്ങളൊന്നുമില്ലെന്നും സുഹൃത്തുക്കൾ പറയുന്നു

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ഒറ്റ ഗാനത്തോടെയാണ് മലയാളികൾക്ക് പ്രിയങ്കരനായി മാറിയ  താരമാണ് അരിസ്റ്റോ സുരേഷ്. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടുതൊഴിലാളിയായിരുന്നു ഇദ്ദേഹം. സിനിമകളിൽ അഭിനയിച്ചതിന് പുറമെ ബിഗ് ബോസ് ഒന്നാം ഭാഗത്തിലും അരിസ്റ്റോ സുരേഷ് എത്തിയിരുന്നു. കൂട്ടുകാർക്കൊപ്പം ഡെസ്‌കിൽ കൊട്ടിപ്പാടിയാണ് സംഗീതലോകത്തിലേക്ക് സുരേഷ് കാലെടുത്തുവച്ചത്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ വിശേഷങ്ങളും സൗഹൃദങ്ങളും പങ്കുവെയ്ക്കുകയാണ് താരം. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്. തന്നെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ തന്റെ കൂട്ടുകാരോട് ചോദിക്കണമെന്നാണ് അരിസ്റ്റോ സുരേഷ് പറയുന്നത്.

സുഹൃത്തുക്കളുടെ വാക്കുകൾ ഇങ്ങനെ :

‘സുരേഷേട്ടനുമായി ഒരുപാട് കാലത്തെ ബന്ധമാണുള്ളത്. എല്ലാ കാര്യത്തിലും സഹകരിക്കുന്ന വ്യക്തിയാണ് സുരേഷേട്ടൻ. ഇപ്പോ സിനിമയിലൊക്കെ എത്തിയത് കൊണ്ട് സന്തോഷമാണ്. ചുരുക്കത്തിൽ പറഞ്ഞാൽ നല്ലൊരു വ്യക്തിയാണ്. പണ്ടത്തെ സുരേഷും ഇപ്പോഴത്തെ സുരേഷും തമ്മിൽ വലിയ മാറ്റങ്ങളൊന്നുമില്ലെന്നും സുഹൃത്തുക്കൾ പറയുന്നു.

‘സുരേഷ് പണ്ട് തൊട്ടേ പാട്ടുകൾ എഴുതും, അന്ന് എഴുതിയ ഒരു പാട്ട് മുത്താരം ക്ഷേത്രത്തിൽ വച്ച് പന്തളം ബാലൻ പാടിയിരുന്നു. നമ്മളോടൊപ്പം കളിച്ചുവളർന്ന ഒരു കൂട്ടുകാരൻ ഇത്രയും വലിയ നിലയിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ സുഹൃത്തുകളുടെ ഈ മറുപടി കേട്ട് പരിപാടിക്കിടെ അവതാരക എലീന പടിക്കൽ അരിസ്റ്റോ സുരേഷിനെ ഒന്ന് ട്രോളി. ‘നിങ്ങൾ ഇങ്ങനെയുള്ള ഒരാളാണെന്ന് അറിഞ്ഞില്ല സുരേഷേട്ടാ എന്നായിരുന്നു എലീനയുടെ പരിഹാസം. സുരേഷിന് അസാന്നിദ്ധ്യത്തിലായിരുന്നു സുഹൃത്തുക്കൾ അദ്ദേഹത്തെ കുറിച്ച് വാതോരാതെ സംസാരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button