CinemaGeneralLatest NewsMollywoodNEWS

സേവ് ദി ഡേറ്റ് ചിത്രങ്ങളാണോ? സുരഭിയുടെ പുതിയ ചിത്രങ്ങൾ കണ്ട് സോഷ്യൽ മീഡിയ

ആർട്ടിക് വെഡിങ് ടീം ആണ് താരത്തിന്റെ വ്യത്യസ്തതയാർന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

സിനിമ സീരിയൽ നടിയും ദേശീയ ചലച്ചിത്രപുരസ്കാര ജേതാവുമാണ് സുരഭി. ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ട സുരഭി കഥയിലെ രാജകുമാരി എന്ന ടെലിവിഷൻ പരമ്പരയിലും ഏതാനും പരസ്യചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട്. എം 80 മൂസ എന്ന ഹാസ്യപരമ്പരയിലെ കഥാപാത്രമായ പാത്തുമ്മയാണ് സുരഭിയ്ക്ക് മിനി സ്‌ക്രീനിൽ കൂടുതൽ ആരാധകരെ സമ്മാനിച്ചത്.

അഭിനയത്തോടൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം അടുത്തിടെയായി വ്യത്യസ്തത തരം ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുന്നത്. കടലിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ രംഗങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത് .ഇനി സേവ് ദി ഡേറ്റ് എങ്ങാനും ആണോ എന്നും ആരാധകർ സംശയം പങ്ക് വയ്ക്കുന്നുണ്ട്. ആർട്ടിക് വെഡിങ് ടീം ആണ് താരത്തിന്റെ വ്യത്യസ്തതയാർന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജുലാഹ സാരീസാണ് താരത്തിന് കോസ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്.

ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മഞ്ജു വാര്യരുടെ ഛായ കാച്ചൽ ഉണ്ടല്ലോ എന്നാണ് കൂടുതൽ പേരും സുരഭിയോട് ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button