BollywoodCinemaLatest NewsNEWS

പീഡനം നടത്തുന്ന ക്രിമിനലുകളെ പൊതുമധ്യത്തില്‍ തൂക്കിലേറ്റിയാല്‍ മാത്രമേ ജനങ്ങള്‍ക്ക് നിയമത്തില്‍ ഭയമുണ്ടാകൂ; കങ്കണ റണാവത്തിനെ പിന്തുണച്ച് വെറ്ററന്‍ താരം സിമി ഗരേവാള്‍.

അഭിഭാഷക ഇന്ദിര ജയ്സിങ്ങിനെ ബഹുമാനിക്കുന്നുണ്ടെന്നും താരം

 

ബോളിവുഡിലെ പ്രിയതാരമാണ് സൂപ്പര്‍ ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ കങ്കണ റാണവത്ത് താരത്തിന്റേതായ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കാറുള്ളത്.പൊതു സമൂഹത്തില്‍ തുറന്ന നിലാപാടുകളുമായി എത്താറുള്ള താരകൂടിയാണ് കങ്കണ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്
നിര്‍ഭയ കേസിലെ പ്രതികളെ പൊതുജനമധ്യത്തില്‍ തൂക്കിലേറ്റണമെന്ന നടി കങ്കണ റണാവത്തിന്റെ അഭിപ്രായം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .താരത്തിന് പിന്തുണച്ച് വെറ്ററന്‍ താരം സിമി ഗരേവാള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പൊതുമധ്യത്തില്‍ തൂക്കിലേറ്റിയാല്‍ മാത്രമേ ജനങ്ങള്‍ക്ക് നിയമത്തില്‍ ഭയമുണ്ടാകൂവെന്നും സിമി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ജീവിതകാലം മുഴുവന്‍ സ്ത്രീകളുടെ അവകാശത്തിനായി പോരാടിയ അഭിഭാഷക ഇന്ദിര ജയ്സിങ്ങിനെ ബഹുമാനിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

ഫെബ്രുവരി ഒന്നിന് നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാനിരിക്കെയാണ് ശക്തമായ പ്രതികരണവുമായി കങ്കണ രംഗത്തെത്തിയത്. ഇത് ചര്‍ച്ചയായതോടെയാണ് കങ്കണയേയും സഹോദരി രംഗോലിയേയും പിന്തുണച്ച് സിമി ട്വീറ്റ് ചെയ്തത്.പ്രായപൂര്‍ത്തിയാകാത്തതിന്റെ പേരു പറഞ്ഞ് നിര്‍ഭയയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചയാളെ പുറത്തുവിട്ടതിനും രൂക്ഷ ഭാഷയില്‍ സിമി വിമര്‍ശിച്ചു.

അതേസമയം പ്രതികളോട് ക്ഷമിക്കാന്‍ നിര്‍ഭയയുടെ അമ്മയോട് ആവശ്യപ്പെട്ടതോടെയാണ് ഇന്ദിര ജയ്സിങ്ങിന് എതിരേ രൂക്ഷ വിമര്‍ശനം ഉയരാന്‍ കാരണമായത്. ഇന്ദിര ജയ്സിങിനെ കുറ്റവാളികള്‍ക്കൊപ്പം നാലു ദിവസം ജയിലില്‍ അടയ്ക്കണമെന്നും ഇവരെപ്പോലുള്ള സ്ത്രീകളാണ് ഇത്തരം നീചന്മാര്‍ക്കും കൊലപാതകികള്‍ക്കും ജന്മം നല്‍കുന്നതെന്നുമാണ് കങ്കണ പറഞ്ഞത്. ഇതിനെ പിന്തുണച്ച് നിര്‍ഭയയുടെ അമ്മയും രംഗത്തെത്തിയിരുന്നു.താരത്തിന് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്ത് എത്തിയത്.ഇതിനെല്ലാം തന്റെ അഭിപ്രായം രേഖപ്പെടുത്തിയാണ് താരം എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button