GeneralLatest NewsMollywoodNEWS

സീരിയല്‍ താരം ഗൗരിയുടെ സഹോദരി വിവാഹിതയായി

ഞാൻ കണ്ടതിൽ വച്ചേറ്റവും നല്ല മണവാട്ടിയാണ് എന്റെ ചേച്ചി എന്നാണ് ഗൗരി സോഷ്യൽ മീഡിയയിലൂടെ പറയുന്നത്.

പൗര്‍ണമിതിങ്കള്‍ സീരിയല്‍ താരം ഗൗരിയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു കഴിഞ്ഞത്. നിരവധി താരങ്ങളാണ് വിവാഹത്തിന് പങ്കെടുക്കാനായി എത്തിയത്. താൻ കൂടുതലും ജീവിതത്തിൽ വെയിറ്റ് ചെയ്ത കാര്യമാണ് തന്റെ ചേച്ചിയുടെ വിവാഹം എന്നാണ് താരം പറയുന്നത്. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി അഭിനയിച്ചിട്ടുണ്ട്.

ഞാൻ കണ്ടതിൽ വച്ചേറ്റവും നല്ല മണവാട്ടിയാണ് എന്റെ ചേച്ചി എന്നാണ് ഗൗരി സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. ഇതാണ് താൻ ഒരുപാട് കാലമായി ആഗ്രഹിച്ചത്. ഇപ്പോൾ ഈ വേഷത്തിൽ ചേച്ചിയെ കണ്ടതിൽ അഭിമാനം തോനുന്നു. ഭാവിയിൽ ഏറ്റവും മികച്ചത് നടക്കട്ടെ എന്നല്ലാതെ മറ്റൊന്നും നിങ്ങൾക്കായി നല്കാനില്ല. നിങ്ങളുടെ മുഖത്തെ പുഞ്ചിരി ഒരിക്കലും അപ്രത്യക്ഷമാകാതിരിക്കട്ടെയെന്നാണ് താരത്തിന്റെ ആശം. ഒരുപക്ഷെ , സഹോദരിയുടെ വിവാഹം ആയിരിക്കാം ഒരാളുടെജീവിതത്തിൽ ഒരുപാട് സന്തോഷം നൽകുന്നതെന്നാണ് താരം പറയുന്നത്.

എന്നാൽ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ്റുകളുമായി എത്തിയിരിക്കുന്നത്. ചേച്ചിയ്ക്ക് മാത്രം മതിയോ വിവാഹം, എന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ ഉടൻ തന്റെ വിവാഹം കാണില്ല എന്നാണ് ഗൗരിയുടെ മറുപടി ഇപ്പോൾ കരിയറിൽ തന്നെയാണ് തന്റെ ശ്രദ്ധയെന്നും താരം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button