CinemaLatest NewsMollywoodNEWS

സത്യം അതല്ല മോഹന്‍ ലാലിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സംവിധായകന്‍ സിദ്ദിഖ്

മലയാളത്തിന് പുറമെ ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ സ്റ്റാറാണ് മോഹന്‍ ലാല്‍ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. അതേസമയം മലയാളത്തിന് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ് ഇരുവരും വീണ്ടുമൊന്നിക്കുന്ന ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ബിഗ് ബ്രദര്‍ അണിയറയിലൊരുങ്ങുകയാണ്. മാസ് ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാലോകവും. അതേസമയം മോഹന്‍ലാല്‍ എന്ന നടന്‍ മലയാള സിനിമയ്ക്ക് ചെയ്ത സംഭാവനയെ കുറിച്ച് തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിദ്ദിഖ്.

ലോകവ്യാപകമായി മലയാള സിനിമയുടെ മാര്‍ക്കറ്റ് വാല്യു വര്‍ദ്ധിപ്പിച്ചതില്‍ മോഹന്‍ലാല്‍ എന്ന താരത്തിന് വലിയ പങ്കുണ്ട്. ലാലിനെ സാധാരണക്കാരനായി കാണാനാണ് പലര്‍ക്കും താത്പര്യമെങ്കിലും സത്യമതല്ല. മോഹന്‍ലാലിന്റെ സൂപ്പര്‍ഹീറോ ഇമേജിന് കോട്ടം തട്ടാത്ത സിനിമയായിരിക്കും ബിഗ് ബ്രദര്‍. എന്നാല്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന ലാല്‍ മാനറിസങ്ങള്‍ സിനിമയിലുണ്ടാകും. സിദ്ദിഖ് പറയുന്നു.

ചിത്രത്തില്‍ മോഹന്‍ലാല്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് എത്തുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രമായാണ് അര്‍ബാസ് ചിത്രത്തില്‍ എത്തുന്നത്.

ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണ് അണിനിരക്കുന്നത്. തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് തുടങ്ങിയ താര നിരകളും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button