CinemaGeneralMollywoodNEWS

‘ഇയാളെ ഒന്ന് ശ്രദ്ധിച്ചോളൂ സിബി’ : ലാല്‍ജോസിനെക്കുറിച്ച് ആദ്യ പ്രവചനം നടത്തിയത് മോഹന്‍ലാല്‍

വിഷ്ണു ലോകം സിനിമയുടെ സെറ്റില്‍ സിബി മലയില്‍ വന്നപ്പോള്‍ ലാലു ലാലു എന്ന വിളികേട്ട് അദ്ദേഹം ആദ്യം തെറ്റിദ്ധരിച്ചു

ആദ്യ സിനിമ തന്നെ മെഗാ ഹിറ്റാക്കി മാറ്റിയ ലാല്‍ ജോസ് സഹസംവിധായകനെന്ന നിലയിലും സിനിമാക്കര്‍ക്കിടെയിലെ ശ്രദ്ധേയ താരമായിരുന്നു. കമലിന്റെ ശിഷ്യനായി സിനിമയില്‍ തുടക്കം കുറിച്ച ലാല്‍ ജോസിന്റെ കഴിവിനെക്കുറിച്ച് ആദ്യം തിരിച്ചറിഞ്ഞത് മോഹന്‍ലാല്‍ ആണ്.  ‘വിഷ്ണു ലോകം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച്  സിബി മലയില്‍ എന്ന സംവിധായകനോട് മോഹന്‍ലാല്‍ അതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

‘ഒരു മറവത്തൂര്‍ കനവ്’ എന്ന സിനിമയുടെ നൂറാം ദിനാഘോഷം സിബി മലയിലിന്റെ ‘സമ്മര്‍ ഇന്‍ ബത്ലെഹം’ എന്ന സെറ്റിലാണ് ലാല്‍ ജോസും ടീമും ആഘോഷിച്ചത്. അവിടെ വച്ചാണ് സിബി മലയില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളെ കുറിച്ച് പരാമര്‍ശിച്ചത്.

‘വിഷ്ണു ലോകം’ സിനിമയുടെ സെറ്റില്‍ സിബി മലയില്‍ വന്നപ്പോള്‍ ലാലു ലാലു എന്ന വിളികേട്ട് അദ്ദേഹം ആദ്യം തെറ്റിദ്ധരിച്ചു, മോഹന്‍ലാലിനെയാണ് അങ്ങനെ വിളിക്കുന്നതെന്നായിരുന്നു സിബി മലയിലിന്റെ ധാരണ , എന്നാല്‍ മോഹന്‍ലാല്‍ തന്നെ സിബി മലയിലിനോട് കാര്യം വിശദീകരിച്ചു, ഇവിടെ മറ്റൊരു ലാലുവുണ്ട്, ലാല്‍ ജോസ് എന്നാണ് അയാളുടെ പേര്, കമലിന്റെ അസിസ്റ്റന്റ്റ് ആണ് സിബി നോട്ട് ചെയ്തു വെച്ചോളൂ,അയാള്‍ മലയാള സിനിമയുടെ മഹാസംഭാവമാകും’.എന്നായിരുന്നു ലാല്‍ ജോസിനെക്കുറിച്ചുള്ള മോഹന്‍ലാലിന്‍റെ കമന്റ്

shortlink

Related Articles

Post Your Comments


Back to top button