GeneralLatest NewsMollywood

ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്; ജാഗ്രതാനിര്‍ദേശവുമായി മോഹന്‍ലാല്‍

തൃശൂര്‍ ജനറല്‍ ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥി.

കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. കൊറോണ വൈറസിനെ നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് മോഹന്‍ലാല്‍ പറയുന്നു. കൂടാതെ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ശൃംഘലയായ നിര്‍ണയം എന്ന ഗ്രൂപ്പിന്റെ ഒരു ജാഗ്രതാനിര്‍ദേശം കൂടി താരം പങ്കുവച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നും ഒരു നോവല്‍ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്. പ്രളയത്തേയും നിപയേയും അതിജീവിക്കും” താരം കുറിച്ചു.

ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. തൃശൂര്‍ ജനറല്‍ ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥി.

shortlink

Related Articles

Post Your Comments


Back to top button