മലയാള സിനിമാലോകത്തിന് ഏറെ പ്രധാനപ്പെട്ട ഒരു ദിവസമാണ് വെള്ളിയാഴ്ച. സിനിമകൾ പ്രേക്ഷകരിൽ എത്തിക്കുന്ന ആ സുദിനം അണിയറപ്രവർത്തകരുടെയും മറ്റും നെഞ്ചിൽ ആകാംഷനിറഞ്ഞതാണ്. ചില വെള്ളിയാഴ്ചകളിൽ രണ്ടിൽ കൂടുതൽ ചിത്രങ്ങൾ ഒരുമിച്ചിറങ്ങുന്ന അവസ്ഥയും മലയാളത്തിൽ ഉണ്ട്. അത്തരത്തിൽ ഒരു വെള്ളിയാഴ്ചയാണ് നാളെ. മലയാളത്തിൽ നിന്നും മൂന്ന് ചിത്രങ്ങളാണ് നാളെ തീയേറ്ററിൽ എത്തുന്നത്.
ജെതിത് കാച്ചപ്പിള്ളി ഒരുക്കുന്ന മറിയം വന്നു വിളക്കൂതി, പ്രശോഭ് വിജയന്റെ അന്വേഷണം, ആനന്ദ് മേനോന്റെ ഗൗതമന്റെ രഥം എന്നീ സിനികളാണ് നാളെ തീയേറ്ററുകളിൽ എത്തുന്നത്.
ഇപ്പോളിതാ തങ്ങളുടെ സിനിമയുടെ വിശേഷങ്ങളുമായി ഈ മൂന്ന് സംവിധായകരും സോഷ്യൽ മീഡിയയിൽ ഒരുമിച്ചെത്തിയിരിക്കുന്നു. മലയാളത്തിൽ ഇതാദ്യമായാകും ഒരുമിച്ച് റിലീസ് ചെയ്യുന്ന സിനിമയുടെ സംവിധായകർ സമൂഹമാധ്യമത്തിലൂടെ ഒന്നിച്ചെത്തുന്നത്.
സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘മറിയം വന്നു വിളക്കൂതി’. നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സേതുലക്ഷ്മിയാണ് നായിക. ഇതിഹാസ എന്ന സിനിമയുടെ നിർമാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് ഈ സിനിമയുടെ നിർമാതാവ്.
ജയസൂര്യയെ നായകനാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് അന്വേഷണം. ചിത്രത്തിൽ ശ്രുതി രാമചന്ദ്രൻ നായികയാവുന്നു. ലാൽ, വിജയ് ബാബു, ശ്രീകാന്ത് മുരളി, നന്ദു, ഷാജൂ ശ്രീധർ, ജയ് വിഷ്ണു, മാസ്റ്റർ അശുധോഷ്, ലിയോണ, ലെന, ബേബി ജെസ്സ് തുടങ്ങിയവർ അണിനിരക്കുന്നു.
നവാഗതനായ ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗൗതമന്റെ രഥം. ചിത്രത്തിൽ നീരജ് മാധവ് ആണ് നായകൻ. പൈപ്പിൻചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം നീരജ് നായകനായി എത്തുന്ന ചിത്രത്തിൽ പുണ്യ എലിസബത്ത് നായികാ കഥാപാത്രം അവതരിപ്പിക്കുന്നു.
Post Your Comments