CinemaLatest NewsMollywoodNEWS

റോവിന്റെ ഇഷ്ടം തന്നെ ജൂഹിക്കും; ലെച്ചുവിന്റെ വിശേഷങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

 

ഉപ്പും മുളകില്‍ നിന്നും വിവാഹം കഴിഞ്ഞാലും താന്‍ എങ്ങും പോവില്ലെന്ന് പറഞ്ഞെങ്കിലും ലെച്ചുവിനെ ഇപ്പോള്‍ കാണാനേ ഇല്ല. താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ലെച്ചു എല്ലാവരെയും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. തന്റെ ഭാവി വരന്‍ ഡോക്ടറായ റോവിനെ അടുത്തിടെയാണ് ജുഹി പൊതുസമൂഹത്തിന് പരിചയപ്പെടുത്തിയത്. എന്നാല്‍ ഇരുവരുടെയും പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ പ്രണയത്തിലെ ചില പ്രത്യേകതകള്‍ കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.പ്രണയത്തെ കുറിച്ച് കൂടുതല്‍ തുറന്ന് പറച്ചിലുകള്‍ ഒന്നുമില്ലെങ്കിലും ഇരുവരുടെയും ഒന്നിച്ചുള്ള ഫോട്ടോസ് നിരന്തരം പുറത്ത് വരികയാണ്. ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് കണ്ടതോടെ ഇരുവരുടെയും സേവ് ദി ഡേറ്റ് ആണോ എന്ന സംശയവും ആരാധകര്‍ പങ്കുവെച്ചിരുന്നു. അധികം വൈകാതെ യഥാര്‍ഥ ജീവിതത്തിലും ജൂഹി വിവാഹിതയാവാന്‍ പോവുകയാണോ എന്ന ഗോസിപ്പുകളും പരന്നു ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല.

അടുത്തിടെ റോവിന്‍ പങ്കുവെച്ചതും ജൂഹി പോസ്റ്റ് ചെയ്തതുമായ നിരവധി ഫോട്ടോസ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരന്നു. ഇതോടെ മറ്റ് ചില കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍ റോവിന്റെ വസ്ത്രധാരണമായിരുന്നു ശ്രദ്ധേയം. ഇന്‍സ്റ്റാഗ്രാം അടക്കം റോവിന്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ചിത്രങ്ങളിലെല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചവയാണ്. റോവിന്റെ ഇഷ്ട നിറം ഇതാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. പോലെ അടുത്തിടെ പുറത്ത് വന്ന ചിത്രങ്ങളില്‍ ജൂഹിയും കറുപ്പും വെള്ളയും നിറങ്ങളിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചത്. ഇതോടെ റോവിന്റെ ഇഷ്ടങ്ങളാണ് ജൂഹിക്കും എന്നാണ് കണ്ടെത്തല്‍ പുതിയ വിശേഷങ്ങള്‍ കണ്ടെത്തുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button