CinemaGeneralMollywoodNEWS

മോഹന്‍ലാലിന്‍റെ ആ ബിഗ്‌ ബജറ്റ് സിനിമ വെളിച്ചം കാണാതെ പോയി

മുടങ്ങിപ്പോയ 'ഓസ്ട്രേലിയ' എന്ന ചിത്രത്തില്‍ ചിത്രീകരിച്ച രംഗങ്ങള്‍ 'ബട്ടര്‍ഫ്ലൈസ്' എന്ന ചിത്രത്തിലേക്ക് മാറ്റിയതാണ് ഏറെ കൗതുകം സൃഷ്ടിക്കുന്നത്

മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പ്ലാന്‍ ചെയ്ത നിരവധി സിനിമകള്‍ പല പ്രതിസന്ധികള്‍ കാരണം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ആ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് ആസ്ട്രേലിയ. സുരേഷ് കുമാറിന്റെ നിര്‍മ്മാണത്തില്‍ രാജീവ്‌ അഞ്ചല്‍ മോഹന്‍ലാലിനെ നായകനാക്കി പ്ലാന്‍ ചെയ്ത ചിത്രമായിരുന്നു ‘ഓസ്ട്രേലിയ’. ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും വിചാരിച്ചപോലെ കാര്യങ്ങള്‍ പിന്നീടു സുഗമമായി മുന്നോട്ട് പോയില്ല. ചില തടസ്സങ്ങള്‍ സിനിമയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചതോടെ ചിത്രം ഉപേക്ഷിക്കേണ്ടിവരികയായിരുന്നു, തുടര്‍ന്ന് ഇതേ ടീം വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ബട്ടര്‍ഫ്ലൈസ്’.

ആക്ഷനും കോമഡിയും ചേര്‍ത്തൊരുക്കിയ ബട്ടര്‍ഫ്ലൈസ് മോഹന്‍ലാലിന്‍റെ കരിയറിന് തന്നെ വലിയൊരു ബ്രേക്ക് സമ്മാനിച്ച ചിത്രമായിരുന്നു. മുടങ്ങിപ്പോയ ‘ഓസ്ട്രേലിയ’ എന്ന ചിത്രത്തില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ‘ബട്ടര്‍ഫ്ലൈസ്’ എന്ന ചിത്രത്തിലേക്ക് മാറ്റിയതാണ് ഏറെ കൗതുകം സൃഷ്ടിക്കുന്നത്. ‘ബട്ടര്‍ഫ്ലൈസ്’ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ഗാനമായ ‘മിന്നാമിന്നി പൂവും തേടി’ എന്ന ഗാനത്തിലെ വിഷ്വലുകള്‍ ‘ഓസ്ട്രേ’ലിയെന്ന ചിത്രത്തിനുവേണ്ടി ചിത്രീകരിച്ചതായിരുന്നു. മോഹന്‍ലാല്‍ കാറോട്ട മത്സരത്തില്‍ പങ്കെടുക്കുന്ന ഇതിലെ സൂപ്പര്‍രംഗങ്ങള്‍ പിന്നീട് ‘ബട്ടര്‍ഫ്ലൈസ്’ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ഗാനത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button