GeneralLatest NewsTV Shows

നടന്‍ നവീൻ അഭിനയിച്ചാൽ സീരിയൽ പൂർത്തിയാകില്ല!! ഒഴിവാക്കലുകള്‍ നേരിട്ടതിനെക്കുറിച്ച് നടന്‍

വിശ്വാസങ്ങൾക്കു വളരെയധികം പ്രാധാന്യം കൊടുക്കുന്ന സീരിയൽ ഇൻഡസ്ട്രിയിൽ മുന്നോട്ടു പോകാനുള്ള വാതിലുകളെല്ലാം അടയാന്‍ ഇത് കാരണമായി.

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ നടനാണ്‌ നവീന്‍. താന്‍ നിര്‍ഭാഗ്യവാനായ ഒരു നടനാണെന്ന വിശ്വാസം സീരിയല്‍ രംഗത്ത് ഉണ്ടായിരുന്നുവെന്നു താരം തുറന്നു പറയുന്നു. ആദ്യ സീരിയലുകള്‍ പെട്ടന്ന് നിന്ന് പോയതാണ് അത്തരം ഒരു വിശ്വാസം ഉണ്ടാകാന്‍ കാരണം.

50 എപ്പിസോഡുകൾ കൊണ്ട് അവസാനിപ്പിക്കേണ്ടി വന്ന പരമ്പരയാണ് മിന്നൽ കേസരി. പിന്നീട് ‘നൊമ്പരത്തിപ്പൂവ്’ എന്ന സീരിയലിന്റെ ഭാഗമായെങ്കിലും അതും വിജയമായില്ല. അതോടെ നിർഭാഗ്യവാൻ എന്ന പേര് വീണു. നവീൻ അഭിനയിച്ചാൽ സീരിയൽ പൂർത്തിയാകില്ല എന്ന് പലരും വിശ്വസിച്ചു.

അത്തരമൊരു അവസ്ഥയിൽ നിന്ന് മലയാള മിനിസ്ക്രീനിലെ ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാളായി നവീനു മുന്നേറാന്‍ കഴിഞ്ഞത് ശുഭാപ്തി ഒന്ന് കൊണ്ട് മാത്രമാണ്. നിര്ഭാഗ്യങ്ങളെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”മിന്നൽ കേസരിയും നൊമ്പരത്തിപ്പൂവുമെല്ലാം ഭാഗ്യമില്ലാത്തവൻ എന്ന പേര് എനിക്കു നൽകി. വിശ്വാസങ്ങൾക്കു വളരെയധികം പ്രാധാന്യം കൊടുക്കുന്ന സീരിയൽ ഇൻഡസ്ട്രിയിൽ മുന്നോട്ടു പോകാനുള്ള വാതിലുകളെല്ലാം അടയാന്‍ ഇത് കാരണമായി. ഞാൻ അഭിനയിച്ച ഒരു പ്രൊജക്ട് പിന്നീട് മറ്റൊരാളെ വച്ച് അഭിനയിപ്പിച്ചിട്ടുണ്ട്. സിനിമയിൽ നല്ല പ്രൊജക്ടിന്റെ ഭാഗമായെങ്കിലും റിലീസ് ചെയ്തപ്പോൾ ഞാൻ അഭിനയിച്ച ഭാഗങ്ങൾ ഇല്ലായിരുന്നു. ഇങ്ങനെ പല പ്രതിസന്ധികളും നേരിട്ടു. മീഡിയയുമായി ബന്ധപ്പെട്ട മേഖലയിൽ നിൽക്കണം എന്ന ആഗ്രഹം പണ്ടു മുതലേ ഉണ്ടായിരുന്നു. ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിന് ഇറങ്ങിത്തിരിച്ചത്”.

shortlink

Post Your Comments


Back to top button