GeneralLatest NewsMollywoodMovie GossipsNEWSWOODs

മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു ‘ന്യൂയോർക്കിലൂടെ’

ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളുടെ  സംവിധായകൻ വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഇര എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ നവീൻ ജോൺ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന് 'ന്യൂയോർക്ക്' എന്നാണ് പേര് നൽകിയിരിക്കുന്നത്.

ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളുടെ  സംവിധായകൻ വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഇര എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ നവീൻ ജോൺ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന് ‘ന്യൂയോർക്ക്’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഒരു ആക്ഷൻ ത്രില്ലെർ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. മമ്മൂട്ടിക്കു പുറമേ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ടാകും. അമേരിക്കയാണ് ചിത്രത്തിന്റെപ്രധാന ലൊക്കേഷൻ. ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ആദ്യമായി സംവിധാനം ചെയ്‍ത പോക്കിരിരാജ വൻ ഹിറ്റായിരുന്നു. തുടർന്ന് മധുരരാജ എന്ന ചിത്രവും മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്‍തു. മലയാളത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമായ പുലിമുരുകനും മോഹൻലാലിനെ നായകനാക്കി വൈശാഖ് അണിയിച്ചൊരുക്കിയ ചിത്രമാണ്.

shortlink

Related Articles

Post Your Comments


Back to top button