GeneralLatest NewsMollywoodMovie GossipsNEWSVideosWOODs

‘ഒഴുവാക്കാമായിരുന്ന മഹാഭാരത യുദ്ധം’പുതു ചിത്രം മറിയം വന്ന് വിളക്കൂതി സ്‌നീക് പിക് വീഡിയോ പുറത്ത്

ജെനിത് കാച്ചപ്പിള്ളി ചിത്രം ‘മറിയം വന്ന് വിളക്കൂതി’പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണം ഏറ്റുവാങ്ങി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഹ്യൂമറിന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിലെ  മഹാഭാരതം ആസ്പദമാക്കിയുള്ള ഒരു സ്‌നീക്ക് പീക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.

ജെനിത് കാച്ചപ്പിള്ളി ചിത്രം ‘മറിയം വന്ന് വിളക്കൂതി’പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണം ഏറ്റുവാങ്ങി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഹ്യൂമറിന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിലെ  മഹാഭാരതം ആസ്പദമാക്കിയുള്ള ഒരു സ്‌നീക്ക് പീക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു രംഗമാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്.സിജു വിത്സന്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, ഷിയാസ്, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.


ബൈജു സന്തോഷ്, സിദ്ധാര്‍ത്ഥ് ശിവ, ബേസില്‍ ജോസഫ്, ബിനു അടിമാലി, ഐറിന്‍ മിഹാല്‍ കൊവിച്ച് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥ പറയുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. വസീം-മുരളി സംഗീതം ഒരുക്കിയ ചിത്രത്തിന് സിനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button