CinemaGeneralLatest NewsMollywoodNEWS

സാമ്പത്തികമായി വലിയ വീഴ്ചയുണ്ടാക്കി: താന്‍ ചെയ്ത മമ്മൂട്ടി സിനിമയുടെ കളക്ഷന്‍ വെളിപ്പെടുത്തി രഞ്ജിത്ത്

ആ സിനിമയ്ക്ക് ആകെ കിട്ടിയ കളക്ഷന്‍ എന്ന് പറയുന്നത് പതിനഞ്ച് ലക്ഷം രൂപയാണ്

താന്‍ എഴുതിയതില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ‘കയ്യൊപ്പ്’ എന്ന് രഞ്ജിത്ത് പറയുമ്പോള്‍ സിനിമയുടെ ബോക്സോഫീസ് പരാജയത്തെക്കുറിച്ചും രഞ്ജിത്ത് തുറന്നു സംസാരിക്കുകയാണ്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായ കയ്യൊപ്പിലെ ബാലചന്ദ്രന്‍ മമ്മൂട്ടി ചോദിച്ചു വാങ്ങിയ വേഷമാണ്. കയ്യൊപ്പ് എന്ന സിനിമയ്ക്ക് എത്ര ദിവസത്തെ ഡേറ്റ് വേണ്ടി വരും എന്നായിരുന്നു സിനിമ പ്രഖ്യാപിച്ചപ്പോള്‍ മമ്മൂട്ടിയുടെ ആദ്യ ചോദ്യം. പ്രതിഫലമില്ലാതെ മമ്മൂട്ടി അഭിനയിച്ച ചിത്രത്തിന്റെ നിര്‍മ്മാണം രഞ്ജിത്ത് തന്നെയായിരുന്നു . മാതൃഭൂമി സംഘടിപ്പിക്കുന്ന അക്ഷരോത്സവം തിരക്കഥയുടെ ഗ്രീന്‍ റൂം എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.

‘കയ്യൊപ്പ്’ എന്ന ചിത്രവും ബാലചന്ദ്രന്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രവും എനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. പക്ഷെ അത് തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. ആ സിനിമയ്ക്ക് ആകെ കിട്ടിയ കളക്ഷന്‍ എന്ന് പറയുന്നത് പതിനഞ്ച് ലക്ഷം രൂപയാണ്. എനിക്ക് അതില്‍ വിഷമമില്ല. എന്റെ സിനിമയെക്കുറിച്ച് വരും നാളുകളില്‍ പറയുമ്പോള്‍ ഓര്‍മിക്കപ്പെടാന്‍ ഇത് പോലെയുള്ള ചില നല്ല സിനിമകള്‍ ഉണ്ടാകും എന്നതാണ് സന്തോഷം. തിരക്കഥ എന്ന ചിത്രവും എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. ഞാന്‍ എഴുതിയ മോഹന്‍ലാല്‍ സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടം സ്പിരിറ്റ് ആണ്’.രഞ്ജിത്ത് പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button