കശ്മീരിലെ ജനങ്ങൾ നേരിടുന്ന ദുരവസ്ഥ പങ്കുവെച്ച് മുൻ ബോളിവുഡ് താരം സൈറ വാസിം. ആർട്ടിക്കിൾ 370 ന്റെ നിരോധനത്തെ തുടർന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ച കശ്മീരിൽ ഇപ്പോഴും അവസ്ഥ ശാന്തമായിട്ടില്ല. പ്രതീക്ഷക്കും നിരാശക്കും ഇടയിൽ കശ്മീർ കഷ്ടപ്പെടുകയാണ് എന്ന് താരം കുറിച്ചു. വെളുത്ത നിറത്തിലുള്ള ഒരു പൂവിന്റെ ചിത്രത്തോടൊപ്പം നീണ്ട ഒരു കുറിപ്പിലൂടെയാണ് താരം തന്റെ നിരാശ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
” പ്രതീക്ഷക്കും നിരാശക്കുമിടയിൽ കഷ്ട്ടപെടുകയാണ് കാശ്മീർ. സ്വാതന്ത്ര്യത്തിന് മേൽ വളരെ എളുപ്പം നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുന്ന ലോകത്ത് കാശ്മീരികൾ കഷ്ടപ്പെടുകയാണ്. നമ്മുടെ ജീവിതവും, ആഗ്രഹങ്ങളും നിയന്ത്രിക്കുകയൂം പിടിച്ചുവയ്ക്കുകയൂം ചെയ്യുന്ന ഒരുലോകത്ത് നാം ജീവിക്കുന്നതെന്തിനാണ്? തങ്ങളുടെ ശബ്ദം നിശബ്ദമാക്കുന്നതും, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുന്നതും ഇത്ര എളുപ്പമാകുന്നത് എന്ത്‌കൊണ്ടാണ്? ഞങ്ങളുടെ അഭിപ്രായം തുറന്ന് പറയാനാകാതെ ഞങ്ങളുടെ താല്പര്യത്തിന് വിരുദ്ധമായി തീരുമാനമെടുക്കുന്നത് എങ്ങനെയാണ്?
എന്ത് കൊണ്ടാണ് കാശ്മീരിലുള്ളവർക്ക് അവരുടെ നിലനിൽപ്പിനായി പോരാട്ടം നടത്താതെ സാധാരണ ജീവിതം നയിക്കാൻ കഴിയാത്തത്? എന്തുകൊണ്ടാണ് ഒരു കാശ്മീരിയുടെ ജീവിതകാലം മുഴുവൻ പ്രതിസന്ധി നിറഞ്ഞതാകുന്നത്? ഇത്തരത്തിലുള്ള നൂറുകണക്കിന് ചോദ്യങ്ങളാണ് ഉത്തരമില്ലാതെയിരിക്കുന്നത്. ഇത് ഞങ്ങളെ നിരാശരാകുകയാണ് പക്ഷെ ഞങ്ങളുടെ നിരാശ മാറ്റാൻ യാതൊരു വഴിയുമില്ല. ഞങ്ങളുടെ സംശയങ്ങളും ഭയവും മാറ്റാൻ ഒരു ശ്രമവും അധികാരികളിൽ നിന്നും ഉണ്ടാകുന്നില്ല.” സൈറ വാസിം കുറിച്ചു. കൂടാതെ കാശ്‌മീരിൽ എല്ലാം ശരിയായെന്ന് പറഞ്ഞുകൊണ്ടുള്ള മാധ്യമ വാർത്തകൾ വിശ്വസിക്കരുതെന്നും സൈറ പറയുന്നു.
Post Your Comments