GeneralLatest NewsMollywoodMovie GossipsNEWSSongsVideosWOODs

”സ്മരണകൾ കാടായി” സംഗീത പ്രേമികൾക്ക് രാഗസൗന്ദര്യം ഒരുക്കി ഭൂമിയിലെ മനോഹര സ്വകാര്യം ചിത്രത്തിൽ നിന്നും പ്രണയാർദ്രമായൊരു ഗാനം

ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷൈജു അന്തിക്കാടിന്റെ ‘ഭൂമിയിലെ മനോഹര സ്വകാര്യ’ത്തിന്റെ ആദ്യത്തെ വീഡിയോ ഗാനം പുറത്തിറങ്ങി.  ”സ്മരണകള്‍ കാടായ്” എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസന്‍, റിമ കല്ലിങ്ങല്‍, ഐശ്വര്യ ലക്ഷ്മി, മിയ ജോര്‍ജ്, നമിത പ്രമോദ്, നിഖില വിമല്‍, അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍ എന്നീ താരങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ്  റിലീസ് ചെയ്തത്.

പ്രശസ്ത കവിയും ഗാനരചയിതാവുമായ അൻവർ അലിയുടെ വരികൾക്ക് സച്ചിന്‍ ബാലു സംഗീതം നൽകിയിരിക്കുന്നു. ഷഹബാസ് അമനും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വൻ സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്.

ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഈ മാസം തീയേറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments

Back to top button