CinemaGeneralLatest NewsMollywoodNEWS

പ്രേക്ഷകർ കാത്തിരുന്ന പ്രണയകഥയുമായി ജൂഹിയും റോവും ; സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ചിത്രം

ഇപ്പോഴിതാ ഗായിക റിമിടോമിക്കും നടൻ ഹേമന്തിനും ഒപ്പമുള്ള ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സോഷ്യൽ മീഡിയ അടുത്തിടെ ചർച്ച ചെയ്ത താര ജോഡികളാണ് ഉപ്പും മുളകും താരം ജൂഹി റുസ്തഗിയും, ഡോ. റോവിൻ ജോർജും. മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച് ഉപ്പും മുളകും പരമ്പരയിൽ ലച്ചുവായി മുന്നേറുന്നതിനിടയിലാണ് തന്റെ പിന്മാറ്റം ജൂഹി വ്യക്തമാക്കുന്നത്. ഉപ്പും മുളകിൽ നിന്നും പിന്മാറിയെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ സജീവമാണ് ജൂഹി.  തന്റെ പ്രിയൻ റോവും ഒത്തുള്ള സുന്ദര നിമിഷങ്ങൾ ജൂഹി ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഗായിക റിമിടോമിക്കും നടൻ ഹേമന്തിനും ഒപ്പമുള്ള ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല .എങ്കിലും റിമി അവതാരക ആയി പങ്കെടുക്കുന്ന ഒന്നും ഒന്നും മൂന്നിൽ അതിഥികളായി ഇരുവരും എത്തുന്നുണ്ട് എന്ന കണക്കുകൂട്ടലിലാണ് ഇപ്പോൾ പ്രേക്ഷകർ. ഹേമന്ദ് മേനോനായിരുന്നു ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. അതീവ സന്തോഷത്തോടെയാണ് എല്ലാവരും ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു ഹേമന്ദ് ചിത്രം പങ്കുവെച്ചത്.

ഫെബ്രുവരി പതിനാല് പ്രണയദിനത്തിൽ ഇരുവരും ഒന്നും ഒന്നും മുന്നിലേക്ക് എത്തുന്നു എന്ന രീതിയിലാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. ഇവരുടെ പ്രണയകഥയെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയിലാണ്
ആരാധകര്‍. അതുകൊണ്ട് തന്നെ ഇരുവരുടെ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മലയാള ടെലിവിഷൻ പ്രേക്ഷകർ.

shortlink

Related Articles

Post Your Comments


Back to top button