CinemaGeneralLatest NewsMollywoodNEWS

നടി ജയഭാരതിയുടെ മകൻ കൃഷ് ജെ സത്താര്‍ വിവാഹിതനായി

.2013-ല്‍ സിദ്ധിഖിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാനിലൂടെയാണ് കൃഷ് സിനിമയിൽ അഭിനയിച്ച്  തുടങ്ങിയത്.

കഴഞ്ഞ വര്‍ഷം അന്തരിച്ച നടന്‍ സത്താറിന്‍റെയും മുൻകാല നടി ജയഭാരതിയുടെയും മകനും നടനുമായ കൃഷ്.ജെ.സത്താര്‍ വിവാഹിതനായി. സൊനാലിയാണ് വധു. ചെന്നൈ ഐ.ടി.സി ഗ്രാന്‍റില്‍ നടന്ന വിവാഹചടങ്ങിൽ സിനിമാമേഖലയിൽ നിന്ന് നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, മുൻകാല നടിമാരായ മേനക, വിധുബാല എന്നിവര്‍ പങ്കെടുത്തു.

.2013-ല്‍ സിദ്ധിഖിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാനിലൂടെയാണ് കൃഷ് സിനിമയിൽ അഭിനയിച്ച്  തുടങ്ങിയത്. ശേഷം ടു നൂറാ വിത്ത് ലവിലും 22 ഫീമെയ്ല്‍ കോട്ടയം തമിഴ് പതിപ്പായ മാലിനി 22 പാളയംകോട്ടൈയിലും തെലുങ്ക് പതിപ്പായ ഘട്ടാനയിലും കൃഷ് അഭിനയിച്ചു. അതിനുശേഷം സിനിമാ മേഖലയില്‍ നിന്നും വിട്ട് നിന്ന കൃഷ് ലണ്ടനില്‍ കോക്ടെയ്ല്‍ ബാര്‍ റെസ്റ്റോറന്‍റ് നടത്തുകയാണിപ്പോള്‍.


അച്ഛൻ സത്താര്‍ വിടപറഞ്ഞപ്പോള്‍ ഫേസ്ബുക്കിൽ കൃഷ് പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്താറും ജയഭാരതിയും വിവാഹമോചനം നേടിയശേഷം ജയഭാരതിക്കൊപ്പമായിരുന്നു കൃഷ്.

shortlink

Post Your Comments


Back to top button