GeneralLatest NewsMovie GossipsNEWSTollywoodVideosWOODs

” ആദിത്യവർമയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സീൻ” അച്ഛനോടൊപ്പമുള്ള മേക്കിങ് വീഡിയോ പങ്ക് വെച്ച് ധ്രുവ് വിക്രം

2019 ൽ റിലീസ് ചെയ്ത റൊമാന്റിക് സൂപ്പർഹിറ്റായ 'ആദിത്യവർമ' എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യൻ സൂപ്പർ താരം വിക്രമിന്റെ മകൻ ധ്രുവ് വിക്രം അഭിനയരംഗത്തേക്ക് കടന്നത്. തെലുങ്ക് ചിത്രം അർജുൻ റെഡ്‌ഡിയുടെ റീമേക് ചിത്രമായ ആദിത്യ വർമ്മയിൽ മികച്ച പ്രകടനമാണ് ഈ താരപുത്രൻ കാഴ്ച വച്ചത്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആദിത്യ വർമയിലെ ഒരു ലൊക്കേഷൻ വീഡിയോ വൈറലാകുകയാണ്.

2019 ൽ റിലീസ് ചെയ്ത റൊമാന്റിക് സൂപ്പർഹിറ്റായ ‘ആദിത്യവർമ’ എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യൻ സൂപ്പർ താരം വിക്രമിന്റെ മകൻ ധ്രുവ് വിക്രം അഭിനയരംഗത്തേക്ക് കടന്നത്. തെലുങ്ക് ചിത്രം അർജുൻ റെഡ്‌ഡിയുടെ റീമേക് ചിത്രമായ ആദിത്യ വർമ്മയിൽ മികച്ച പ്രകടനമാണ് ഈ താരപുത്രൻ കാഴ്ച വച്ചത്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആദിത്യ വർമയിലെ ഒരു ലൊക്കേഷൻ വീഡിയോ വൈറലാകുകയാണ്.

‘ആദിത്യവർമ’യിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സീൻ എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയിൽ ചിയാൻ വിക്രം പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ഷോട്ട് സിനിമയുടെ ഒരു ഗാനരംഗത്തിൽ ഉണ്ടെങ്കിലും ചിയാൻ വിക്രമിന്റെ മുഖം അതിൽ കാട്ടുന്നില്ല.   എന്നാൽ ഈ വീഡിയോയിൽ ആ രംഗത്തിൽ വിക്രം ഡയലോഗ് പറയുന്നതായും കാണാം.

 

View this post on Instagram

 

My most memorable shot from AV. @the_real_chiyaan ?

A post shared by த்ருவ் (@dhruv.vikram) on


ചിത്രത്തിന്റെ തുടക്കം മുതൽ വിക്രം ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു എന്നും വേണ്ട നിർദ്ദേശങ്ങൾ തന്നിരുന്നതായും ദ്രുവ് നേരത്തേ ഒരു അവാർഡ് നിശയിൽ പറഞ്ഞിരുന്നു. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം ഉളവാകുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലാണ്.

shortlink

Related Articles

Post Your Comments


Back to top button