CinemaGeneralLatest NewsMollywoodNEWS

‘പഠിക്കാൻ സമയം കിട്ടുന്നുണ്ടല്ലോ അല്ലെ’ ; ജൂഹി റുസ്തഗിയുടെ പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി സോഷ്യൽ മീഡിയ

ജൂഹിയും, ജീവിത നായകൻ ഡോക്ടർ റോവിൻ ജോർജും ചേർന്ന് ആരംഭിച്ച പുതിയ യു ട്യൂബ് ചാനലിന്റ ആദ്യ യാത്ര ആരംഭിച്ചത് തിരുനെല്ലി അമ്പലത്തിൽ നിന്നായിരുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ട്ട കഥാപാത്രമായിരുന്നു ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രം. പരമ്പരയിൽ ജൂഹി റുസ്തഗിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. അടുത്തിടെ ജൂഹി  പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനായി ഉപ്പും മുളകും പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു.  പഠനത്തിന് പുറമെ യാത്ര ചെയ്യാനും തനിക്ക് ആഗ്രഹമുണ്ടെന്നും, ഒറ്റക്കുള്ള യാത്രയല്ല, പ്രേക്ഷകരായ നിങ്ങളെയും കൊണ്ട് പോവുമെന്നും ലച്ചു വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ജീവിതത്തിൽ പുതിയ ഒരു തുടക്കം കുറിച്ചിരിക്കുകയാണ് ജൂഹിയും, ജീവിത നായകൻ ഡോക്ടർ റോവിൻ ജോർജും. ഇരുവരും ചേർന്ന് ആരംഭിച്ച പുതിയ യു ട്യൂബ് ചാനൽ ‘പെർഫെക്ട് സ്ട്രേഞ്ചേഴ്‌സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ചാനലിന്റെ ആദ്യ യാത്ര ഇരുവരും ആരംഭിച്ചത് തിരുനെല്ലി അമ്പലത്തിൽ നിന്നായിരുന്നു. തനി നാടൻ ലുക്കിലാണ് ഇരുവരും വീഡിയോയ്ക്ക് മുൻപിൽ എത്തുന്നത്. കുസൃതി നിറഞ്ഞ സംഭാഷങ്ങളും, ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങളുമെല്ലാം കോർത്തിണക്കിയുള്ള വീഡിയോ, ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

തിരുനെല്ലി അമ്പലത്തെ ചുറ്റിപ്പറ്റിയുള്ള ഐതീഹ്യങ്ങളും, വയനാടിന്റെ ദൃശ്യ ചാരുതയും, ഒപ്പം വയനാട് സന്ദർശിക്കുന്ന ആളുകൾക്ക് ഉണ്ണിയപ്പത്തിന്റെ രുചി സമ്മാനിക്കുന്ന കുട്ടേട്ടന്റെ ഉണ്ണിയപ്പ കടയുമെല്ലാം ലച്ചുവും റോവും പ്രേക്ഷകർക്കായി ഒരുക്കിയിരുന്നു.

ഇരുവർക്കും ആശംസ അർപ്പിക്കുന്നതിനൊപ്പം തന്നെ ജൂഹിക്കെതിരെ ചില കമന്റുകളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.അന്യ മതസ്ഥർക്ക് തിരുനെല്ലിയിൽ പ്രവേശനം ഉണ്ടോ, പറക്ക മുറ്റിയപ്പോൾ ലച്ചു ഉപ്പും മുളകും വിട്ടു, ശോകം ഇതാണല്ലേ പഠിക്കാൻ സമയം ഇല്ല എന്ന് പറഞ്ഞത്, ഈ പഠിപ്പാണല്ലേ, ഇത്ര ജാട നല്ലതല്ല, നിന്നെ ഈ നിലയിലെത്തിച്ചത് ഉപ്പും മുളകും അല്ലെ  അപ്പോൾ സപ്പോർട്ട് ചെയ്യാം, ഇവളെ ഫ്‌ളവേഴ്‌സ് ചവിട്ടിപ്പുറത്താക്കിയതാണെന്നാണ് എനിക്ക് തോന്നുന്നത്, പഠിക്കാൻ സമയം കിട്ടുന്നുണ്ടല്ലോ ല്ലേ എന്നിങ്ങനെയുള്ള നിരവധി അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button