BollywoodGeneralLatest NewsMovie GossipsNEWSWOODs

പുതുചിത്രത്തിനായി 15 കിലോ ഭാരം വർദ്ധിപ്പിച്ച് ബോളിവുഡ് താരം കൃതി സനോൺ

ബോളിവുഡ് നടി കൃതി സനോണ്‍ നായികയാകുന്ന ചിത്രമാണ് മിമി.നായികാപ്രാധാന്യം ഉള്ള ഒരു ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഫോട്ടോകൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിനായി കൃതി തന്റെ ഭാരം വർദ്ധിപ്പിച്ചതാണ് ഇപ്പോൾ ബോളിവുഡ് ലോകം ചർച്ച ചെയ്യുന്നത്. 

ചിത്രത്തിനായി വലിയ തയ്യാറെടുപ്പുകളാണ് കൃതി നടത്തിയിരിക്കുന്നത്. 15 കിലോയാണ് കൃതി ഭാരം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന ഭാഗങ്ങളെല്ലാം രണ്ടാം ഷെഡ്യൂളിലാണ് ചിത്രീകരിക്കുന്നത്. ഒരു ഗാനം ഒഴികെയുള്ള സിനിമയുടെ ബാക്കിയുള്ള മുഴുവൻ ഭാഗങ്ങളും രണ്ടാം ഷെഡ്യൂളില്‍ ജെയ്‍പൂരില്‍ ചിത്രീകരിക്കും.

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചതായി കൃതി തന്നെയാണ് അറിയിച്ചിരിക്കുന്നത്. പങ്കജ് ത്രിപാതിയടക്കമുള്ളവര്‍ക്കൊപ്പം സെറ്റില്‍ നിന്നുള്ള ഫോട്ടോ കൃതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ലക്ഷ്‍മണ്‍ ഉതേകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Back to top button