CinemaGeneralLatest NewsMollywoodNEWS

‘ലൂസിഫറിനെക്കാൾ കൂടുതൽ പണം വേണ്ടിവരും എമ്പുരാൻ ചെയ്യാൻ’ ; പൃഥ്വിരാജ്

‘മുരളി ഇങ്ങനെയൊരു ആശയം പറഞ്ഞപ്പോൾ, നിർമാതാവായ ആന്റണി പെരുമ്പാവൂരിനോടാണ് ഇതിന്റെ വലുപ്പം പറയുന്നത്.

മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് ലൂസിഫർ. നടൻ പൃഥ്വി രാജിന്റയെ സംവിധനത്തിൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും കോടികളാണ് വാരി കൂട്ടിയത്. ഇപ്പോഴിതാ ലൂസിഫര്‍ ചെയ്തതിലും കൂടുതല്‍ പൈസ വേണ്ടിവരും എമ്പുരാന്‍ ചെയ്യാനെന്നാണ് പൃഥ്വിരാജ്. പറയുന്നത്. വനിത ഫിലിം അവാർഡ് വേദിയിലാണ് നടൻ ഈ കാര്യം പറയുന്നത്.

പൃഥ്വിരാജിന്റ വാക്കുകൾ ഇങ്ങനെ…………….

‘മുരളി ഇങ്ങനെയൊരു ആശയം പറഞ്ഞപ്പോൾ, നിർമാതാവായ ആന്റണി പെരുമ്പാവൂരിനോടാണ് ഇതിന്റെ വലുപ്പം പറയുന്നത്. എന്നാൽ ആ സമയത്ത് മലയാളസിനിമയുടെ അന്തരീക്ഷം മാറിയിരുന്നു. ദിലീഷും ശ്യാമും മധുവും ലിജോയും പോലുളള പ്രഗത്ഭരായ ഫിലിം മേക്കേർസ് വന്ന്, റിയലിസം അടിസ്ഥാനമാക്കുന്ന സിനിമകളാണ് ഇവിടെ മലയാളപ്രേക്ഷകർക്ക് ഇഷ്ടം എന്ന അന്തരീക്ഷം ഇവിടെ നിലനിന്നിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിലാണ് മെയിൻസ്ട്രീം മാസ് സിനിമയുമായി ഞാന്‍ വരുന്നത്. എന്റെ കൈയ്യിലും വേറൊന്നുമില്ലായിരുന്നു. അങ്ങനെയുള്ള എന്നെ വിശ്വസിച്ച് ഇത്രയും വലിയ സിനിമയെടുക്കാൻ കൂടെ നിന്ന നിര്‍മാതാവിന് അവകാശപ്പെട്ടതാണ് ഈ സിനിമ. ലൂസിഫറിന്റെ ഷൂട്ട് തുടങ്ങി റിലീസ് വരെ ഞാൻ ആവശ്യപ്പെട്ട ഒരു സാധനം പോലും കിട്ടാതിരുന്നിട്ടില്ല. അതൊരു ഫിലിം മേക്കറിനു കിട്ടുന്ന വലിയ ഭാഗ്യമാണ്. ജനപ്രിയ സിനിമയ്ക്കുള്ള ഈ അവാർഡ് നിർമാതാവിന് അവകാശപ്പെട്ടതാണ്. ഞാൻ ഇത്രയും പൊക്കിപ്പറയാൻ കാര്യം, ഇതിലും കൂടുതൽ പൈസ വേണ്ടിവരും എമ്പുരാൻ ചെയ്യാൻ.’–പൃഥ്വി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button