CinemaGeneralLatest NewsMollywoodNEWS

‘ആട് ജീവിതം’ സ്ക്രീനിലെത്തും മുന്‍പേ ആദ്യ കയ്യടി ഈ കലാകാരന്: ചിത്രം ഏറ്റെടുത്ത് പൃഥ്വിരാജ്

ഇപ്പോള്‍ മലയാളത്തിലുള്ള പ്രാധാന താരങ്ങളില്‍ ആ കഥാപാത്രം ചെയ്യാന്‍ ഏറ്റവും അനുയോജ്യന്‍ പൃഥ്വിരാജ് ആണെന്നായിരുന്നു  ബ്ലെസ്സിയും അഭിപ്രായപ്പെട്ടത്

ബെന്യാമിന്‍റെ ജനപ്രിയനോവലായ ‘ആട് ജീവിതം’ ബിഗ്‌ സ്ക്രീനിലെത്തുമ്പോള്‍ വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ മുന്നില്‍ നിര്‍ത്തുന്നത്. നോവലില്‍ നിന്ന് മാത്രം വായിച്ചു ശീലിച്ചു വായനക്കാര്‍ രൂപപ്പെടുത്തിയ നജീബിന്റെ ആ ശരീര ഭാഷ ഇനി പൃഥ്വിരാജ് എന്ന ആക്ടറിലേക്ക് മാറുമ്പോള്‍ ആട് ജീവിതത്തിന്റെ ആസ്വാദകര്‍ അത് ഏതു വിധം സ്വീകരിക്കപ്പെടും എന്നുള്ളതാണ് പൃഥ്വിരാജിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.തമിഴ് സൂപ്പര്‍ താരം വിക്രമായിരുന്നു ഈ വേഷം ആദ്യം ചെയ്യാനിരുന്നത്. വിക്രം പ്രോജക്റ്റ് ഉപേക്ഷിച്ചതോടെ ബ്ലെസ്സി മലയാളത്തില്‍ നിന്ന് തന്നെ ആട് ജീവിതത്തിലെ നജീബിനെ കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ മലയാളത്തിലുള്ള പ്രാധാന താരങ്ങളില്‍ ആ കഥാപാത്രം ചെയ്യാന്‍ ഏറ്റവും അനുയോജ്യന്‍ പൃഥ്വിരാജ് ആണെന്നായിരുന്നു  ബ്ലെസ്സിയും അഭിപ്രായപ്പെട്ടത്.

‘ആട് ജീവിതം’ എന്ന സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് നടത്തിയ ലുക്ക് ചേഞ്ച് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുമ്പോള്‍ ആ ലുക്കും ആട് ജീവിതം എന്ന സിനിമയിലേക്കുള്ള പൃഥ്വിരാജിന്റെ പ്രയത്നവും ചേര്‍ത്ത് ഒരു മനോഹര കാരിക്കേച്ചര്‍ നടത്തിയിരിക്കുകയാണ് ഒരു പുതിയ കലാകാരന്‍. പൃഥ്വിരാജ് തന്റെ എഫ്ബി പേജിലൂടെ ഇത് പങ്കുവെച്ചിട്ടുമുണ്ട്. ഫങ്കർഷോപ് എന്ന ഒരു ടീം ആണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതത്തിന്റെ കേരളത്തിലെ ചിത്രീകരണ ഭാഗങ്ങള്‍ ഏകദേശം പൂര്‍ത്തികരിച്ചു കഴിഞ്ഞു, 2021-ലെ മലയാളത്തിലെ വലിയ പ്രോജക്റ്റുകളില്‍ ഒന്നായിരിക്കും ബ്ലെസ്സി- പൃഥ്വിരാജ് ടീമിന്റെ ആട് ജീവിതം.

shortlink

Related Articles

Post Your Comments


Back to top button