GeneralLatest NewsMollywood

മഞ്ജുവിനെ തിരിച്ചു കൊണ്ടു വന്നപ്പോൾ പ്രശ്നങ്ങളുണ്ടാക്കിയവരുണ്ട്; റോഷന്‍ ആൻഡ്രൂസ്

തമിഴിൽ ‘36 വയതിനിലേ’യിലൂടെ ജ്യോതികയുടെ തിരിച്ചുവരവും കൂടി സംഭവിച്ചു. ഒരുപാട് സ്ത്രീകൾക്ക് സ്വന്തം സ്വപ്നങ്ങൾ വീണ്ടെടുക്കാൻ പ്രചോദനമായി ആ സിനിമ.

മലയാളത്തിന്റെ പ്രിയ നടിയാണ് മഞ്ജു വാര്യര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗ് താരം തിരിച്ചു വരവ് നടത്തിയത് റോഷന്‍ ആൻഡ്രൂസ് ഒരുക്കിയ ഹൌ ഓള്‍ഡ്‌ ആര്‍ യുവിലൂടെയാണ്. എന്നാല്‍ മഞ്ജുവിനെ തിരിച്ചുകൊണ്ട് വന്നതില്‍ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ റോഷന്‍ ആൻഡ്രൂസ് പറയുന്നു

”മഞ്ജുവിനെ തിരിച്ചു കൊണ്ട് വരുന്ന തീരുമാനത്തെ കഠിനമായി എതിർത്ത് സിനിമ ചെയ്യരുതെന്ന് പറഞ്ഞവരുണ്ട്. അതിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കിയവരുണ്ട്. ഇപ്പോഴും ആ പ്രശ്നം തുടരുന്നവരുണ്ട്. മലയാളസിനിമയിലെ നല്ലൊരു നടിയെ തിരിച്ച് അഭിനയത്തിലേക്കു െകാണ്ടു വന്നതിൽ സന്തോഷമേയുള്ളൂ. തമിഴിൽ ‘36 വയതിനിലേ’യിലൂടെ ജ്യോതികയുടെ തിരിച്ചുവരവും കൂടി സംഭവിച്ചു. ഒരുപാട് സ്ത്രീകൾക്ക് സ്വന്തം സ്വപ്നങ്ങൾ വീണ്ടെടുക്കാൻ പ്രചോദനമായി ആ സിനിമ. ഇപ്പോൾ, വീണ്ടും മഞ്ജുവിനെ നായികയാക്കിയപ്പോൾ തോന്നിയ മാറ്റം– മഞ്ജു ഫ്രീ ബേർഡ് ആയ പോെല തോന്നുന്നുവെന്നതാണ്.” റോഷന്‍ ആൻഡ്രൂസ് പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button