GeneralLatest NewsMollywood

ആ സിനിമ വേണ്ടെന്ന് വയ്ക്കാന്‍ കാരണം കുതിര ഓടിക്കണമെന്നുള്ളത്!!

"മലയാളത്തിലെ ഏറ്റവും വലിയ സിനിമയിലെ ഒരു കേന്ദ്രകഥാപാത്രം മലയാളത്തിലെ ഏറ്റവും വലിയ സംവിധായകന്‍ ഓഫര്‍ ചെയ്തിട്ട് കുതിര ഓടിക്കണമെന്ന ഒറ്റ കാരണം കൊണ്ട് ആ സിനിമ വേണ്ടെന്ന് വച്ച മഹാനാണ്

സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അയ്യപ്പനും കോശിയും എന്ന സിനിമ മികച്ച പ്രതികരണം നേടുകയാണ്‌. ഈ ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന്റെ സ്റ്റാര്‍ ജാം വിത് റാഫി എന്ന പരിപാടിയില്‍ ബിജു മേനോനും പൃഥ്വിരാജും പങ്കെടുത്തിരുന്നു. അതില്‍ ബിജു മേനോനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ.. “മലയാളത്തിലെ ഏറ്റവും വലിയ സിനിമയിലെ ഒരു കേന്ദ്രകഥാപാത്രം മലയാളത്തിലെ ഏറ്റവും വലിയ സംവിധായകന്‍ ഓഫര്‍ ചെയ്തിട്ട് കുതിര ഓടിക്കണമെന്ന ഒറ്റ കാരണം കൊണ്ട് ആ സിനിമ വേണ്ടെന്ന് വച്ച മഹാനാണ് ഈ ഇരിക്കുന്നത്”.

ബിജു മേനോന്‍ മടിയനാണോ എന്ന ചോദ്യത്തിന് . ‘ഏയ്, മടിയൊന്നും ഇല്ല’ എന്നായിരുന്നു ബിജു മേനോന്റെ മറുപടി. എന്നാല്‍ ‘ഏയ്, ഒന്നും പറയണ്ട, മടിയന്‍ തന്നെയാണ്.’ എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button