CinemaLatest News

ധനുഷിനൊപ്പം തമിഴിൽ കസറാൻ ജോജു ജോർജ്; കാർത്തിക് സുബ്ബരാജ് ചിത്രം: ജ​ഗമേ തന്തിരം

അവസാനത്തെ അത്താഴത്തിന്റെ മാതൃകയിലാണ് പോസ്റ്റർ

മലയാളത്തിലെ ഏറെ താരമൂല്യമുള്ള നടനായ ജോജു ജോർജ് ധനുഷിനൊപ്പം തമിഴിലേക്കും , കാർത്തിക് സുബ്ബരാജ് ചിത്രത്തിലാണ് ഇരുവരും ഒന്നിയ്ക്കുന്നത്.

പേട്ടക്ക് ശേഷം കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജ​ഗമേ തന്തിരം, സിനിമാ ജീവിതത്തിലെ നാൽപ്പതാം ചിത്രമായതിനാൽ ഡി 40 എന്നാണ് ചിത്രം അറിയപ്പെട്ടിരുന്നത്.

ചിത്രത്തിന്റെ മോഷൻ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ പേരും അണിയറക്കാർ പുറത്ത് വിട്ടത്. ചിത്ര്തതിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമായാണ് ജോജു എത്തുക എന്ന് അണിയറ വൃത്തങ്ങൾ സൂചിപ്പിയ്ക്കുന്നു.

മോഷൻ പോസ്റ്ററിൽ നായിക ഐശ്വര്യ ലക്ഷ്മിയെ കാണിക്കുന്നില്ല, അവസാനത്തെ അത്താഴത്തിന്റെ മാതൃകയിലാണ് പോസ്റ്റർ തയ്യാറാക്കിയിരിയ്ക്കുന്നത്.

ജ​ഗമോ തന്തിരം ലണ്ടനിലാണ് ചിത്രീകരിക്കുക. സന്തോഷ് നാരായണനാണ് സം​ഗീതം നൽകുന്നത് . എഡിറ്റിംങ് വിവേക് ഹർഷൻ . തമിഴിനൊപ്പം തന്നെ തെലുങ്ക് പതിപ്പും മെയ് 1 ന് തന്നെ പുറത്തിറങ്ങും.

ചിത്രം കേരളത്തിൽ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് വിതരണത്തിനെത്തിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button