GeneralLatest NewsMollywoodNEWS

‘കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊല്ലുമ്പോഴും നീ അവസാനമായി വിളിച്ചത് അമ്മേ എന്ന രണ്ടക്ഷരം മാത്രം ; വിയാന്റെ മരണത്തിൽ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സണ്ണി വെയ്ൻ

കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് വിയാൻ എന്ന ഒന്നരവയസുകാരനെ അമ്മ ശരണ്യ കടപ്പുറത്തെ കരിങ്കല്‍ഭിത്തിയില്‍ തലയ്ക്കടിച്ച് കൊന്നത്.

കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ സണ്ണി വെയ്നും പ്രശസ്ത അവതാരക അശ്വതി ശ്രീകാന്തും. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് വിയാൻ എന്ന ഒന്നരവയസുകാരനെ അമ്മ ശരണ്യ കടപ്പുറത്തെ കരിങ്കല്‍ഭിത്തിയില്‍ തലയ്ക്കടിച്ച് കൊന്നത്. ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

വിയാന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നേർന്നുകൊണ്ട് സണ്ണി വെയ്ൻ കുറിച്ചതിങ്ങനെ: “കടൽഭിത്തിയിൽ എറിഞ്ഞ് കൊല്ലുമ്പോഴും.. അവസാനമായി, ദയനീയമായി നീ.. വിളിച്ചതും “അമ്മേ” എന്ന രണ്ടക്ഷരം മാത്രം… വിയാൻ.. വഞ്ചനയില്ലാത്തവരുടെ ലോകത്തിലേയ്ക്ക്.. കണ്ണീരോടെ വിട.. !!”

സ്വന്തം കുഞ്ഞിനെ എറിഞ്ഞുകൊല്ലാൻ തുനിഞ്ഞ അമ്മയോടുള്ള നീരസം പ്രകടമാക്കിക്കൊണ്ടായിരുന്നു അശ്വതി ശ്രീകാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. “പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരുപാടി നിർത്താറായി…! ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നുമില്ല…!!,” അശ്വതി കുറിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close