GeneralKollywoodLatest News

ഞാന്‍ ക്രിസ്ത്യന്‍, എന്റെ ഭാര്യ ഹിന്ദു; മതപരിവര്‍ത്തന വിവാദങ്ങള്‍ക്ക് മറുപടിയുമായി വിജയ്‌യുടെ പിതാവ്

വിജയ്, വിജയ് സേതുപതി തുടങ്ങിയ താരങ്ങള്‍ക്കെതിരേ മതപരിവര്‍ത്തന വിവാദം ഉന്നയിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ രംഗതെത്തി

അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ചു തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിജയ്‌ക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിന് തൊട്ടുപിന്നാലെ വിജയ്, വിജയ് സേതുപതി തുടങ്ങിയ താരങ്ങള്‍ക്കെതിരേ മതപരിവര്‍ത്തന വിവാദം ഉന്നയിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ രംഗതെത്തിയിരുന്നു. ഈ വിഷയത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍.

തമിഴിലെ പ്രമുഖ സംവിധായകനാണ് ചന്ദ്രശേഖര്‍. ”ഞാന്‍ ക്രിസ്ത്യന്‍ മതത്തില്‍ ജനിച്ച ഒരാളാണ്. എന്റെ ഭാര്യ ശോഭ ഹിന്ദുമതവിശ്വാസിയും. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം. ഞാന്‍ ഒരിക്കലും അവരുടെ മതവിശ്വാസങ്ങളില്‍ ഇടപ്പെട്ടിട്ടില്ല. ജീവിതത്തില്‍ ഒരുവട്ടം മാത്രം ഞാന്‍ ജറുസലേമില്‍ പോയിട്ടുണ്ട്, മൂന്ന് വട്ടം തിരുപ്പതിയിലും. തിരുപ്പതിയില്‍ പോയി തലമൊട്ടയടിച്ചിട്ടുണ്ട്. വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെണ്‍കുട്ടിയെയാണ് (സംഗീത). ഞങ്ങളുടെ വീട്ടില്‍ ഒരു വലിയ പൂജ മുറിയുണ്ട്. വിജയ്‌യുടെ വിവാഹം ക്രിസ്ത്യന്‍ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ. തെറ്റാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ പരസ്യമായി മാപ്പ് പറയുമോ?- ചന്ദ്രശേഖര്‍ ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close