GeneralLatest NewsTollywood

ബിഗ് ബോസിലെ താരങ്ങള്‍ക്കായി വിവാഹ റിയാലിറ്റി ഷോ; മത്സരാര്‍ഥിയായി തെന്നിന്ത്യന്‍ താര സുന്ദരി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിക്കി ഗല്‍റാണി. താരത്തിന്റെ സഹോദരിയും മോഡലും നടിയുമായ സഞ്ജന ഗല്‍റാണി ഷോയില്‍ ഒരു മത്സരാര്‍ഥിയായി എത്തുന്നുണ്ട്.

നടന്‍ ആര്യ വിവാഹത്തിനായി എങ്കെ വീട്ടുമാപ്പളെ എന്ന പേരില്‍ ഒരു റിയാലിറ്റി ഷോ നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇതിനു സമാനമായി മറ്റൊരു റിയാലിറ്റി ഷോ ടെലിവിഷനില്‍ എത്തുന്നു. ബിഗ് ബോസ് ഹിന്ദി പതിപ്പിലെ 13-ആം സീസണിലെ രണ്ട് മത്സരാര്‍ഥികള്‍ക്കാണ് പങ്കാളിയെ കണ്ടെത്താനുള്ള ഷോ. നടിയും ഗായികയുമായ ഷഹ്നാസ് ഗില്ലിനും നടനും മോഡലുമായ പാറസ് ഛബ്രക്കുമാണ് റിയാലിറ്റി ഷോയിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നത്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിക്കി ഗല്‍റാണി. താരത്തിന്റെ സഹോദരിയും മോഡലും നടിയുമായ സഞ്ജന ഗല്‍റാണി ഷോയില്‍ ഒരു മത്സരാര്‍ഥിയായി എത്തുന്നുണ്ട്.

മോഹന്‍ലാല്‍ ചിത്രമായ കാസിനോവയിലൂടെ വെളളിത്തരിയില്‍ അരങ്ങേറ്റം കുറിച്ച സഞ്ജന മമ്മൂട്ടി -സുരേഷ് ഗോപി ചിത്രം ദ കിങ് ആന്‍ഡ് ദി കമ്മീഷ്ണറിലും അഭിനയിച്ചിട്ടുണ്ട്. ചില നേരങ്ങളില്‍ ചിലര്‍, വാസവദത്ത തുടങ്ങിയവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button