CinemaGeneralLatest NewsMollywoodNEWS

ദയവ് ചെയ്ത് ആ വില്ലന്റെ പേര് പുറത്തു വിടരുത് ; അപേക്ഷയുമായി ടൊവിനോ തോമസ്

ചിത്രത്തിൽ സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോഗസ്ഥനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫോറൻസിക്. ഒരു ക്രൈം സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വികരിച്ചത്.   മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത് .

ഇപ്പോഴിത പ്രിയ പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി എത്തിരിക്കുകയാണ് നടൻ ടൊവിനോ തോമസ്.   ചിത്രത്തിലെ വില്ലന്റെ പേര് പുറത്തു വിടരുതെന്നാണ് പ്രേക്ഷകരോട് താരത്തിന് പറയാനുള്ളത്. ഈ സിനിമയുടെ നിർണ്ണായക ഘട്ടത്തിലെത്തുന്ന വ്യക്തിയാണ് ഇതിലെ വില്ലൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.

ചിത്രത്തിൽ സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോഗസ്ഥനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മംമ്ത മോഹൻദാസ്‌, രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, പ്രതാപ് പോത്തന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രമായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button