CinemaGeneralLatest NewsMollywoodNEWS

ഇത് അർഹിച്ച വിജയം; ടൊവിനോ ചിത്രം ഫോറെൻസിക്കിനെ വാനോളം പുകഴ്ത്തി പ്രിയദർശൻ

ഫോറന്‍സിക് ടീമിന് അഭിനന്ദനങ്ങള്‍

ടൊവിനോ ചിത്രം ഫോറെൻസിക് ചിത്രം വൻ അഭിപ്രായങ്ങളും മികച്ച പ്രേക്ഷക പ്രതികരണവും നേടി മുന്നേറുകയാണ്, ടൊവിനോ തോമസ്, മംമത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ഫോറന്‍സിക്’ ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്.

തിയേറ്ററുകളിൽ വൻ ഹിറ്റായിപ്രദർശനം തുടരുന്ന ചിത്രത്തെ പ്രശംസിച്ചു കൊണ്ടെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമയുടെ ബ്രില്യന്‍സിന് അര്‍ഹമായ പ്രശംസകള്‍ കേള്‍ക്കുന്നതില്‍ സന്തോഷമെന്ന് പ്രിയദര്‍ശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സയന്‍സ് ഓഫ് ക്രൈം എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രം , ‘ഫോറന്‍സിക്’ എന്ന ത്രില്ലര്‍ സിനിമയെക്കുറിച്ച് മികച്ച റിവ്യുകള്‍ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്. സിനിമയുടെ ബ്രില്യന്‍സിന് അര്‍ഹമായ പ്രശംസകള്‍ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫോറന്‍സിക് ടീമിന് അഭിനന്ദനങ്ങള്‍.. ‘ എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചിരിക്കുന്നത്. ഫെബ്രുവരി 28ന് റിലീസായ ഫോറന്‍സിക് ആദ്യ ദിനം 2.14 കോടി കളക്ഷന്‍ ആണ് നേടിയത്.’

shortlink

Related Articles

Post Your Comments


Back to top button