Film ArticlesGeneralLatest NewsMollywood

വിവാഹ ശേഷവും സിനിമയില്‍ തിളങ്ങിയ താര സുന്ദരിമാര്‍

കണ്ണപ്പനുണ്ണി, കടത്തനാട്ട് മാക്കം, താളം മനസിന്റെ താളം, അതിഥി, ഇതാ ഒരു മനുഷ്യന്‍, ഇതിലെ വന്നവര്‍, ആവേശം, സ്ഫോടനം, ശിഖരങ്ങള്‍, തകിലുകൊട്ടാമ്പുറം എന്നിങ്ങനെ ഒരു പിടി ചിത്രങ്ങള്‍ ഷീല തന്റെ പേരില്‍ ചേര്‍ത്തു.

വിവാഹത്തോടെ സിനിമയില്‍ നിന്നും നായികമാര്‍ പിന്മാറുന്നത് ഇന്നും തുടരുന്ന കാഴ്ചയാണ്. എന്നാല്‍ വിവാഹ മോചനത്തിന് പിന്നാലെ പല നടിമാരും തിരിച്ചു വരുന്നത് ചര്ച്ചയാകാറുണ്ട്. മഞ്ജു വാര്യരുടെ തിരിച്ചു വരവായിരുന്നു ഇതില്‍ പ്രധാനം. ദിലീപുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ അഭിനയ രംഗത്തേയ്ക്ക് മഞ്ജു തിരിച്ചെത്തിയതും ഇത് പോലെ ചര്‍ച്ചകള്‍ക്ക് ഇടാക്കിയിരുന്നു. എന്നാല്‍ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ മഞ്ജു തന്റെ തിരിച്ചു വരവ് ഗംഭീരമാക്കി. എന്നാല്‍ വിവാഹശേഷം തിരിച്ചു വരുന്ന നടിമാരെ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്നാണ് പൊതുവേ ഒരു അഭിപ്രായം നിലനില്‍ക്കുനത്. പല നടിമാരും വിവാഹ ശേഷം അവസരങ്ങള്‍ നഷ്ടമാകുന്നുവന്നു തുറന്നു പറഞ്ഞിട്ടുമുള്ളത് ഇവിടെ ഓര്‍ക്കേണ്ടതാണ്. എന്നാല്‍ വിവാഹ ശേഷം കരിയറിലെ മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയ ചില താരങ്ങളെ പരിചയപ്പെടാം.

ഭാഗ്യജാതകത്തിലൂടെ മലയാള സിനിമയില്‍ എത്തി മലയാളത്തിന്റെ ഭാഗ്യനടിയായി മാറിയ താരമാണ് ഷീല. ചലച്ചിത്രരംഗത്തെത്തി ഏതാനും വര്‍ഷങ്ങള്‍ക്കകം പ്രശസ്തമായ ഒരു ദേശീയ ഇംഗീഷ് ദിനപത്രത്തിന്റെ പത്രാധിപസമിതിയംഗമായ ഒരു വ്യക്തിയുമായി ഷീല വിവാഹിതയായി. തുടര്‍ന്നും അവര്‍ അഭിനയരംഗത്ത് സജീവമായി നില കൊണ്ടു. പ്രേംനസീര്‍-ഷീല താരജോഡികള്‍ മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായി മാറുകയും ചെയ്തു. ഇതിനിടയില്‍ ഇവരുടെ വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴുകയും ബന്ധം വെള്ളത്തില്‍ വരച്ച വരപോലെ ആയി തീരുകയും ചെയ്തു. പിന്നീട് ആരോമലുണ്ണിയിലൂടെ മലയാളികള്‍ക്ക് കൂടി പ്രിയങ്കരനായ തമിഴ് നടന്‍ രവിചന്ദര്‍ അവരുടെ ഭര്‍ത്താവായി. ഇൌ ബന്ധത്തില്‍ അവര്‍ക്ക് ഒരു മകന്‍ ജനിക്കുകയും ചെയ്തു. തുടര്‍ന്നും അവര്‍ ചലച്ചിത്രരംഗത്ത് സജീവമായി. തുമ്പോലാര്‍ച്ച എന്ന ചിത്രമാകട്ടെ വലിയ ഇടവേളയ്ക്ക് ശേഷം പ്രേംനസീറുമായി ഷീല അഭിനയിച്ച ചിത്രമായിരുന്നു. തുടര്‍ന്ന് എത്രയോ അവിസ്മരണീയമായ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. കണ്ണപ്പനുണ്ണി, കടത്തനാട്ട് മാക്കം, താളം മനസിന്റെ താളം, അതിഥി, ഇതാ ഒരു മനുഷ്യന്‍, ഇതിലെ വന്നവര്‍, ആവേശം, സ്ഫോടനം, ശിഖരങ്ങള്‍, തകിലുകൊട്ടാമ്പുറം എന്നിങ്ങനെ ഒരു പിടി ചിത്രങ്ങള്‍ ഷീല തന്റെ പേരില്‍ ചേര്‍ത്തു.

ഇണപ്രാവുകള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ തെന്നിന്ത്യന്‍ താര സുന്ദരിയാണ് ശാരദ. തെലുങ്ക് നടന്‍ ഛലവുമായുള്ള വിവാഹശേഷമാണ് മലയാളത്തിലെ എണ്ണമറ്റ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചത്. തുലാഭാരം എന്ന ചിത്രത്തിലൂടെ ഉര്‍വശി പട്ടം സ്വന്തമാക്കിയ ശാരദ പിന്നീട് സ്വയംവരം എന്ന ചിത്രത്തിലൂടെയും ആ നേട്ടം നേടി. കാക്കത്തമ്പുരാട്ടി, ഭദ്രദീപം, നദി, മുറപ്പെണ്ണ്, ത്രിവേണി, പഞ്ചവന്‍കാട്, അര്‍ച്ചന, കാര്‍ത്തിക, അകലങ്ങളില്‍ അഭയം, അസ്തമയം, ഇതാ ഇവിടെ വരെ തുടങ്ങി എത്രയോ ചിത്രങ്ങളില്‍ ശാരദയുടെഅഭിനയപാടവം മലയാളികള്‍ കണ്ടു.

മലയാളത്തിലെ എണ്ണം പറഞ്ഞ നായികമാരില്‍ പ്രമുഖയായിരുന്ന ജയഭാരതിയുടെ ജീവിതം നോക്കിയാലും ഇതേ അവസ്ഥ തന്നെയാണ്. സഹനടിയായി സിനിമയില്‍ പ്രവേശിച്ച് വളരെ പെട്ടെന്ന് നായികാപദവിവരെ എത്തിയ ജയഭാരതിയുടെയും കരിയറിലെ മികച്ച ചലച്ചിത്രങ്ങള്‍ ഉണ്ടാകുന്നത് മലയാളത്തിലെ പേരെടുത്ത ഒരു നിര്‍മാതാവുമായുള്ള വിവാഹശേഷമായിരുന്നു.

സിഐഡി നസീര്‍, ധര്‍മക്ഷേത്രേ കുരുക്ഷേതേ, പുനര്‍ജന്മം,ചന്ദ്രകാന്തം, മാധവിക്കുട്ടി, അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍, തച്ചോളി മരുമകന്‍ ചന്തു, രതിനിര്‍വേദം, ഇതാ ഇവിടെ വരെ,കായലും കയറും, ലേഡീസ് ഹോസ്റ്റല്‍, അയലത്തെ സുന്ദരി, ലൌ മാര്യേജ്, ആലിബാബയും നാല്‍പത്തിയൊന്ന് കള്ളന്‍മാരും,അലാവുദീനും അത്ഭുതവിളക്കും, അഴകുള്ള സെലീന തുടങ്ങി ജയഭാരതിയുടെ അഴകും അഭിനയകുശലതയും വെളിപ്പെടുത്തിയ അതിമനോഹരമായ ചിത്രങ്ങള്‍  വിവാഹത്തിനു ശേഷമുള്ള ചിത്രങ്ങളായിരുന്നു. ഈ ബന്ധം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു നടന്‍ സത്താറുമായുള്ള ജയഭാരതിയുടെ വിവാഹം.

മലയാളത്തിന്റെ മുഖശ്രീയെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന ശ്രീവിദ്യയുടെ കഥയും വ്യത്യസ്തമല്ല. ചട്ടമ്പിക്കവല എന്ന ചിത്രത്തില്‍ സത്യന്റെ നായികായി ചെറുപ്രായത്തില്‍ സിനിമാരംഗത്തെത്തിയ ശ്രീവിദ്യ തീക്കനലിന്റെ നിര്‍മാതാവ് ജോര്‍ജ് തോമസുമായുള്ള വിവാഹശേഷം അഭിനയിച്ച ചിത്രങ്ങളാണ് ഒരു രാഗം പല താളം,വേനലില്‍ ഒരു മഴ, ഗൃഹലക്ഷ്മി, ഇതിഹാസം, പുഴ, സ്വന്തമെന്ന പദം, ജീവിതം ഒരു ഗാനം, ധീര, ആദാമിന്റെ വാരിയെല്ല്, അശ്വരഥം, മോര്‍ച്ചറി, നാണയം, ഇന്നലെ, അയനം, കാറ്റത്തെ കിളിക്കൂട് , ഒരു പൈങ്കിളിക്കഥ, ആരാന്റെ മുല്ല കൊച്ചു മുല്ല, തീക്കടല്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, മുത്തുച്ചിപ്പികള്‍,തുടങ്ങിയവ.

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ഈ നടിമാര്‍ മലയാളിപ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു. അവരെ നായികമാരായി സ്വീകരിക്കാനും അംഗീകരിക്കാനും മലയാളികള്‍ മടിച്ചിട്ടുമില്ല. അതുകൊണ്ട് വിവാഹിതരായ നടിമാരേ അംഗീകരിക്കാന്‍ മലയാളികള്‍ക്ക് മടിയാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

shortlink

Related Articles

Post Your Comments


Back to top button