CinemaGeneralMollywoodNEWSUncategorized

രാത്രിയും പകലും എനിക്ക് സിനിമയുണ്ട്, ‘കിരീടം’ തിലകന്‍ വേണ്ടെന്നുവെച്ച സിനിമ

സ്ക്രിപ്റ്റ് വായിച്ചതും തിലകന്‍ പറഞ്ഞു 'ഇത് ഞാന്‍ ചെയ്യാം'

മലയാള സിനിമയില്‍ തിലകന്‍ എന്ന അഭിനയ പ്രതിഭയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്ര സൃഷ്ടികള്‍ വിരളമായിരുന്നു. ലോഹിതദാസ് രചനകളിലെ തിലകന്‍ കഥാപാത്രങ്ങള്‍ ഒരു പരിധിവരെ തിലകനിലെ നടനെ വെല്ലുവിളിയോടെ അഭിനയിക്കാന്‍ പ്രേരിപ്പിച്ച കഥാപാത്രങ്ങളായിരുന്നു. അവയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കഥാപാത്രമാണ് ‘കിരീട’ത്തിലെ ഹെഡ്കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായര്‍. എന്നാല്‍ ഈ സിനിമ തിലകന്‍ ആദ്യം നിരസിക്കുകയാണ് ചെയ്തത്. അതിന്റെ പ്രധാന കാരണം തിലകന്റെ തിരക്കേറിയ ഷെഡ്യൂളായിരുന്നു. ‘ചാണക്യന്‍’ എന്ന സിനിമ പകലും ‘വര്‍ണം’ എന്ന സിനിമയ്ക്ക് രാത്രിയില്‍ ഡേറ്റ് നല്‍കിയും തിലകന്‍ തന്റെ തിരക്കേറിയ സിനിമാ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനിടയിലാണ് തിലകന്റെ കയ്യില്‍ ‘കിരീടം’ എന്ന സിനിമയുടെ സ്ക്രിപ്റ്റ് എത്തുന്നത്. സ്ക്രിപ്റ്റ് വായിക്കും മുന്‍പേ തിലകന്‍ പറഞ്ഞു. ‘സോറി എനിക്ക് ഈ സിനിമ ചെയ്യാന്‍ കഴിയില്ല ഞാന്‍ മറ്റു രണ്ടു സിനിമയുമായി ബന്ധപ്പെട്ട് അത്ര തിരക്കിലാണ്. നിങ്ങള്‍ മറ്റാരെങ്കിലെയും സമീപിക്കൂ’ എന്നായിരുന്നു സിബി മലയിലിനോടും ലോഹിതദാസിനോടും തിലകന്‍ പറഞ്ഞത്. എന്നാല്‍ അവര്‍ക്ക് മുന്നില്‍ തിലകനല്ലാതെ മറ്റൊരു ചോയിസ് ഇല്ലെന്ന് വ്യക്തമാക്കിയപ്പോള്‍ തിലകന്‍ ‘കിരീടം’ സിനിമയുടെ സ്ക്രിപ്റ്റ് വായിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

സ്ക്രിപ്റ്റ് വായിച്ചതും തിലകന്‍ പറഞ്ഞു ‘ഇത് ഞാന്‍ ചെയ്യാം മറ്റ് രണ്ടുസിനിമകള്‍ക്കും കുഴപ്പം വരാത്ത രീതിയില്‍ എനിക്ക് കിട്ടുന്ന സമയം ഞാന്‍ ഈ സിനിമയ്ക്കായി നീക്കി വയ്ക്കാം’. തിലകന്റെ സമ്മതത്തോടെയാണ് സിബി മലയില്‍-ലോഹിതദാസ് ടീം ‘കിരീടം’ എന്ന സിനിമ പ്രഖ്യാപിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button